തിരുവനന്തപുരം: വിരമിച്ചശേഷം ഒരു വാരികക്കു നല്‍കിയ അഭിമുഖത്തില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍ കു...
തിരുവനന്തപുരം: വിരമിച്ചശേഷം ഒരു വാരികക്കു നല്‍കിയ അഭിമുഖത്തില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍ കുമാറിനെ അറസ്റ്റു രേഖപ്പെടുത്തി വിട്ടയച്ചു.
ഈ സംഭവത്തില് നേരത്തെ ഹൈക്കോടതി സെന്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനാലാണ് ജാമ്യമില്ലാ വകുപ്പിട്ടു കേസെടുത്തെങ്കിലും വിട്ടയച്ചത്.
ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്ന് സെന്‍ കുമാര്‍ പറഞ്ഞതിനാണ് കേസെടുത്തത്. സംസ്ഥാനത്ത് നൂറുകുട്ടികള്‍ ജനിക്കുന്‌പോള്‍ 42 പേര്‍ മുസ്ലിം വിഭാഗക്കാരാണെന്ന സെന്‍കുമാറിന്റെ പരാമര്‍ശവും വിവാദമായിരുന്നു.
രാഷ്ട്രീയ വൈരം കൂടി വച്ചാണ് സെന്‍ കുമാറിനെതിരേ കേസെടുത്തതെന്നു വ്യാപക പ്രചരണമുണ്ടായിരുന്നു. ഇതേസമയം, സെന്‍ കുമാര്‍ ബിജെപി പക്ഷത്തേയ്ക്കു ചായുന്നുവെന്ന ആക്ഷേപവും ഭരണപക്ഷം ഉന്നയിച്ചിരുന്നു.
Former DGP TP Sen Kumar was arrested and released soon on charges of anti-Muslim remark in a weekly interview after his retirement.
The HC had earlier granted anticipatory bail to Sen Kumar. The case has been registered against Sen Kumar for telling the love jihad true.
Keywords: DGP, TP Sen Kumar, arrest, anti-Muslim remark, newspaper , interview , retirement, HC, Muslims, children, BJP
COMMENTS