ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം ന്യൂഡല്‍ഹി: രാജ്യം ഗോരഖ്പുരില്‍ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അച...
ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ
സ്വാതന്ത്ര്യ ദിന പ്രസംഗം
ന്യൂഡല്‍ഹി: രാജ്യം ഗോരഖ്പുരില്‍ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അച്ഛനമ്മമാര്‍ക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.
അതീവ ദുഃഖകരമാണ് ഗോരഖ്പുര്‍ ദുരന്തം. ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യും, ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് മോഡി പറഞ്ഞു.
ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.
ഒന്നിച്ചുനിന്ന് പുതിയ ഇന്ത്യ സൃഷ്ടിക്കാം. ഗോരഖ്പുരിലും പ്രളയക്കെടുതിയിലും ജനം തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
സര്‍ക്കാരിന്റെ ലക്ഷ്യം എല്ലാവര്‍ക്കും തുല്യ പ്രധാന്യമുള്ള നവഭാരതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
COMMENTS