കൊളംബോ: ശ്രീലങ്കയെ രണ്ടാം ടെസ്റ്റിലും നിലംപരിശാക്കിക്കൊണ്ട് ഇന്നിംഗ്‌സ് ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. രവീന്ദ്ര ജഡേജയുടെ അഞ്ചു...
കൊളംബോ: ശ്രീലങ്കയെ രണ്ടാം ടെസ്റ്റിലും നിലംപരിശാക്കിക്കൊണ്ട് ഇന്നിംഗ്‌സ് ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.
രവീന്ദ്ര ജഡേജയുടെ അഞ്ചു വിക്കറ്റ് നേട്ടമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍.
രണ്ടു വിക്കറ്റ് വീതം നേടി അശ്വിനും ഹാര്‍ദിക് പാണ്ഡ്യയും ജഡേജയ്ക്കു മികച്ച പിന്തുണ നല്‍കി.
ഇന്നിംഗ്‌സിനും 53 റണ്‍സിനുമാണ് ഇന്ത്യന്‍ ജയം. ഗാലെയിലും കൊളംബോയിലും ജയിച്ച ഇന്ത്യയ്ക്ക് ഇനി ഒരു ടെസ്റ്റുകൂടി ബാക്കിയുണ്ട്.
ചായയ്ക്കു പിരിയുന്‌പോള്‍ 343/7 എന്ന നിലയില്‍ നിന്നിരുന്ന ങ്ക 43 റണ്‍സ് കൂടി ചേര്‍ത്ത് സ്‌കോര്‍ 387ല്‍ എല്ലാവരും പുറത്താവുകയായിരുന്നു.
കുശാല്‍ മെന്‍ഡിസ്(110), കരുണരത്‌നെ(144) എന്നിവരുടെ സെഞ്ചുറികള്‍ക്കും മാനക്കേട് ഒഴിവാക്കാനായില്ല.
COMMENTS