ദിലീപിന്റെ അമ്മ സരോജം രണ്ടു ദിവസം മുന്‍പ് അയച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കിട്ടി. ഉടന്‍ തന്നെ കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറു...
ദിലീപിന്റെ അമ്മ സരോജം രണ്ടു ദിവസം മുന്‍പ് അയച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കിട്ടി. ഉടന്‍ തന്നെ കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറുകയും ചെയ്തു
കൊച്ചി: നിസ്സഹായായ തന്നെ പിസി ജോര്‍ജ് എംഎല്‍എ വാക്കുകളിലൂടെ പീഡിപ്പിക്കുന്നതിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്കു കത്തയച്ചതിനു പിന്നാലെ, റിമാന്‍ഡില്‍ കഴിയുന്ന മകന്‍ നിരപരാധിയാണെന്നു കാട്ടി നടന്‍ ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്കു കത്തയച്ചു.
ദിലീപിന്റെ അമ്മ സരോജം രണ്ടു ദിവസം മുന്‍പ് അയച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കിട്ടി. ഉടന്‍ തന്നെ കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറുകയും ചെയ്തു.
ബോധപൂര്‍വം ചിലര്‍ കേസില്‍ ദിലീപിനെ കുടുക്കുകയായിരുന്നുവെന്നാണ് അമ്മയുടെ വാദം. ഇതുകൊണ്ടു തന്നെ കേസന്വേഷണം ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി ഉറപ്പുവരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം സരോജം ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. ഇപ്പോള്‍ കത്തയയ്കക്കുകയും ചെയ്തത് അഭിഭാഷകരുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് കരുതുന്നത്. ദിലീപിന് അനുകൂലമായ അവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ് ഈ നീക്കം.
Keywords: Son, innocence Dileep, CM, Chief Minister, PC George MLA, Sarojam, jail
COMMENTS