ന്യൂഡൽഹി: സെൽ ഫോൺ കമ്പനികൾ ഈടാക്കുന്ന ഇന്റർ കണക്ട് യൂസേജ്ചാർജ് നിലവിലുള്ള 14 പൈസയിൽ നിന്ന് 10 പൈസയായി വെട്ടിക്കുറയ്ക്കാൻ ടെലികോം റെഗുലേ...
ന്യൂഡൽഹി: സെൽ ഫോൺ കമ്പനികൾ ഈടാക്കുന്ന ഇന്റർ കണക്ട് യൂസേജ്ചാർജ് നിലവിലുള്ള 14 പൈസയിൽ നിന്ന് 10 പൈസയായി വെട്ടിക്കുറയ്ക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റിതത്വത്തിൽ തീരുമാനിച്ചു. ഇതോടെ വോയിസ് കോൾ നിരക്കുകൾ ഗണ്യമായി കുറയും.
ഒരു നെറ്റ് വർക്കി ൽ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുന്നതിന് സൗകര്യമൊരുക്കാൻ ചുമത്തുന്ന തുകയാണ് ഇൻറർ കണക്ട് യൂസേജ്ചാർജ് .
ഈ ഇനത്തിൽ കഴിഞ്ഞ വർഷം 10270 കോടി രൂപ വരുമാനമുണ്ടാക്കിയ എയർടെൽ ചാർജ് പിന്നെയും കൂട്ടാൻ ട്രായ്ക്ക് അപേക്ഷ കൊടുത്തിരിക്കെയാണ് നിരക്ക് താഴ്ത്താൻ തീരുമാനം വരുന്നത്.
റിലയൻസ് ജിയോയുടെ വരവാണ് ഇന്റർ കണക്ട് യൂസേജ്ചാർജ് കുറയ്ക്കാൻ ട്രായിയെ പ്രേരിപ്പിക്കുന്നത്. ഇന്റർ കണക്ട് യൂസേജ്ചാർജ് ഇനത്തിൽ ജിയോ ഒരു പൈസ പോലും ഈടാക്കുന്നില്ല.
അപ്പോൾ മറ്റ് നെറ്റ് വർക്കുകളെ ആശ്രയിക്കുന്നവരെ അധിക തുകയിൽ നിന്ന് രക്ഷിക്കുകയാണ് ട്രയ് ലക്ഷ്യമിടുന്നത്.
ഇതേസമയം, ഇത്തരത്തിൽ വരുന്ന വരുമാന നഷ്ടത്തിൽ മറ്റു കമ്പനികൾ പൊട്ടിപ്പോയാൽ നാളെ ജിയോ എങ്ങനെ ചാർജ് കൂട്ടുമെന്നത് കണ്ടറിയേണ്ടതുമാണ്.
COMMENTS