കൊച്ചി: മഞ്ജുവാര്‍ക്കു മുന്‍പ് നടന്‍ ദിലീപ് ബന്ധുവായ ഒരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്നും അതിനു താന്‍ സാക്ഷിയായിരുന്നുവെന്നുമുള്ള വാര...
കൊച്ചി: മഞ്ജുവാര്‍ക്കു മുന്‍പ് നടന്‍ ദിലീപ് ബന്ധുവായ ഒരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്നും അതിനു താന്‍ സാക്ഷിയായിരുന്നുവെന്നുമുള്ള വാര്‍ത്ത മിമിക്രി താരവും നടനുമായ അബി നിഷേധിച്ചു.
താന്‍ അത്തരമൊരു വിവാഹത്തിനു സാക്ഷിയായിട്ടില്ലെന്നും വാര്‍ത്ത കള്ളമെന്നുമാണ് അബി പറയുന്നത്.
മഞ്ജുവിനെ വിവാഹം കഴിക്കുന്നതിനുമുന്പ് ദിലീപ് മറ്റൊരു യുവതിയെ വിവാഹം ചെയ്തതിന് അന്വേഷക സംഘത്തിനു വിവരം കിട്ടിയെന്നും ഇതിനെക്കുറിച്ച് അറിയാനായി അബിയെ അന്വേഷക സംഘം വിളിച്ചുവരുത്തിയെന്നും മംഗളം ചാനലാണ് ആദ്യം വാര്‍ത്ത കൊടുത്തത്. പിന്നാലെ മറ്റു ചില ചാനലുകളും ഈ വാര്‍ത്ത ഏറ്റുപിടിച്ചു.
ഇതോടെയാണ് അബി വിശദീകരണവുമായി രംഗത്തെത്തിയത്. അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കേണ്ട കാര്യംപോലുമില്ലെന്ന് അബി പറഞ്ഞു.
ഇങ്ങനെയൊരു വിവാഹത്തിന് ഞാന്‍ സാക്ഷിയായിട്ടില്ല. വാര്‍ത്ത നല്‍കിയ ചാനലുകളോട് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അബി പറഞ്ഞു.
ഇക്കാര്യത്തെക്കുറിച്ചു ചോദിക്കാനോ നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് അറിയാനോ തന്നെ പൊലീസ് വിളിച്ചിട്ടില്ല. ഇതു സംബന്ധിച്ചു വരുന്ന വാര്‍ത്തകളും തെറ്റാണ്- അബി വ്യക്തമാക്കി.
മിമിക്രി കലാകാരനായി നടന്ന കാലത്ത് അകന്ന ബന്ധുവായ യുവതിയെ ദിലീപ് രജിസ്റ്റര്‍ വിവാഹം ചെയ്തുവെന്നും ആലുവ സബ് രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തതെന്നും ഇതു സംബന്ധിച്ച് രേഖകള്‍ കണ്ടെടുക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഈ വിവാഹം കഴിഞ്ഞ് കുറച്ചുകാലമായപ്പോള്‍ ദിലീപിന് സിനിമയില്‍ അവസരം കിട്ടിത്തുടങ്ങിയെന്നും പിന്നീട് മഞ്ജുവുമായി അടുത്തപ്പോള്‍ ആദ്യ ഭാര്യയെ ഒഴിവാക്കിയെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.
Kochi: Actor Mimicry and actress Abi has denied reports that Dileep was married to a cousin and was a witness to Manju Warrier.
Abi said the news was not a witness to such a marriage.
Earlier, the news channel reported that the investigating team had received information that Dileep was married to another woman before getting married to Manju. Some other channels later confessed this news.
This is how Abi came to the fore. Abi said there was nothing to respond to such baseless news.
I have not been witness to this marriage. Abi said the news had been asked to withdraw the news channels.
The police did not call to inquire about this or to know about the actress attacked. The news about this is also wrong.
According to the report, Dilip registered his marriage with a relative who was detained while being a mimicry artist. Aluva was registered in the sub-registrar's office and the police were trying to recover the documents.
A few days after the marriage, Dileep was getting a chance at the cinema, and when he got closer to Manju, the first wife was taken away.
Keywords: Dileep, Manju Warrier, Kavya Madhavan, Marriage, Aby, Alwey Sub Registrar Office
COMMENTS