സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം : ടിപി ചന്ദ്രശേഖരന്‍ വധത്തിലും ക്രൂരമായ കൊലപാതകമാണ് ഇന്നലെ തിരുവനന്തപുരത്ത് അരങ്ങേറിയ രാജേഷ് വ...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : ടിപി ചന്ദ്രശേഖരന്‍ വധത്തിലും ക്രൂരമായ കൊലപാതകമാണ് ഇന്നലെ തിരുവനന്തപുരത്ത് അരങ്ങേറിയ രാജേഷ് വധം.ചന്ദ്രശേഖരന്റെ ദേഹത്തുണ്ടായിരുന്നതുപോലെ നാല്പതോളം വെട്ടുകളാണ് രാജേഷിന്റെ ദേഹത്തും ഉണ്ടായിരുന്നത്.
അതിലുപരി രാജേഷിനെ ക്രൂരമായി വെട്ടി വീഴ്ത്തിയ ശേഷം കൈ വെട്ടിയെടുത്ത് അടുത്ത പറമ്പിലേക്ക് എറിയുകയായിരുന്നു. ഇത്രയും ക്രൂരത ഒരുപക്ഷേ, ടിപിയോടു കാട്ടിയില്ലെന്നു പറയാം.
ആര്‍എസ്എസ് ശാഖ കഴിഞ്ഞ് വീട്ടിലേക്കുപോകും വഴിയായിരുന്നു ശ്രീകാര്യം ഇടവക്കോട് ശാഖാ കാര്യവാഹ് രാജേഷ് (34) ആക്രമിക്കപ്പെട്ടത്.
ബൈക്കിലും ഓട്ടോയിലുമായി എത്തിയ പതിനഞ്ച് പേര്‍ അടങ്ങുന്ന സംഘം രാത്രി ഒമ്പത് മണിയോടെയാണ് രാജേഷിനെ വളഞ്ഞിട്ട് ആക്രമിച്ചത്. കൈവെട്ടിമാറ്റി സമീപത്തെ പറമ്പില്‍ എറിയുകയായിരുന്നു.
- കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷ്
വീട്ടിലേക്കു പാല്‍ വാങ്ങുന്നതിനായി വിനായക നഗറിലെ ഗൗരി സ്റ്റോറില്‍ കയറിയ വേളയിലായിരുന്നു അക്രമിസംഘം എത്തിയത്. കടയുടെ മുന്നിലിട്ടാണ് വെട്ടിയത്.
രാജേഷിനെ വെട്ടുന്നതു കണ്ടു കടയുടമ നിലവിളിച്ചു. അപ്പോള്‍ കടയുടമയേയും ആക്രമിക്കാനായി സംഘം മുന്നോട്ടടുത്തു. ഇതോടെ കടയുടമ ഭയന്ന് കടയോടു ചേര്‍ന്നുള്ള വീട്ടില്‍ കയറി ഒളിക്കുകയായിരുന്നു.
മാരകായുധങ്ങളുമായി എത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് രാജേഷിനെ വെട്ടിയത്.
ആദ്യ വെട്ടില്‍ തന്നെ രാജേഷ് നിലത്തു വീണിരുന്നു. പിന്നെയും വെട്ടാനാഞ്ഞപ്പോള്‍ തൊഴുതുകൊണ്ടു നിലവിളിച്ചു. അപ്പോഴാണ് കൈയില്‍ വെട്ടുകൊണ്ടത്. വെട്ടേറ്റ് ഒരു കൈ താഴെ വീണു. മറ്റേ കൈയില്‍ ആഴത്തില്‍ മുറിവുമുണ്ടായി. വെട്ടേറ്റു വീണ കൈയാണ് അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞത്.
വെട്ടേറ്റു വീണ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാതിരുന്നതാണ് മരണകാരണമായത്. വെട്ടേറ്റു രക്തം വാര്‍ന്നു കിടന്ന രാജേഷിനെ ശ്രീകാര്യം പൊലീസ് എത്തിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഗുരുതര സംഭവമായതിനാല്‍ നാട്ടുകാര്‍ യുവാവിനെ നേരിട്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിമുഖത കാട്ടി.
ഇത്രയും ക്രൂരമായ കൊലപാതകങ്ങള്‍ തിരുവനന്തപുരത്തിന് അപരിചിതമാണ്. ഇതുവരെ ഇവിടെ നടന്നിരുന്നത് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക ആക്രമണങ്ങള്‍ മാത്രമായിരുന്നു. ഗുണ്ടാ സംഘങ്ങളെ പൊലീസ് സമര്‍ത്ഥമായി തമ്മില്‍ തല്ലിച്ചും ശേഷിച്ചവരെ പിടിച്ച് അകത്തിട്ടും പ്രശ്‌നങ്ങള്‍ ഏതാണ്ട് ഇല്ലാതാക്കിയപ്പോഴാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രമായി തിരുവനന്തപുരം മാറാന്‍ തുടങ്ങിയിരിക്കുന്നത്.
നാല്പതോളം വെട്ടുകള്‍, കൈവെട്ടി ദൂരെയെറിഞ്ഞു, നടന്നത് ടിപി വധത്തിലും ക്രൂരമായ കൊലപാതകം
കേരള സര്‍ക്കാര്‍ അറിയാന്‍... ക്രമസമാധാനം ഇങ്ങനെ പോയാല്‍ കേന്ദ്രം വടിയെടുത്തേക്കാം, രക്ഷിക്കാന്‍ പ്രണബ് ദായുമില്ലെന്നോര്‍ക്കുക
Keywords: police team, Rajesh, Sidhardh Srinivas,
Thiruvananthapuram, hospital, Kallambally, Vinayak Nagar, attack, gangs, Medical College
COMMENTS