കൊച്ചി: നടൻ ദിലീപിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചയിലേക്കു മാറ്റി. ഇതോടെ, ദിലീപ് പുറത്തിറങ്ങുന്ന കാര്യത്തിൽ വ്യാഴാഴ്...
കൊച്ചി: നടൻ ദിലീപിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചയിലേക്കു മാറ്റി.
ഇതോടെ, ദിലീപ് പുറത്തിറങ്ങുന്ന കാര്യത്തിൽ വ്യാഴാഴ്ചയ്ക്കുശേഷമേ തീരുമാനമുണ്ടാവൂ.
ഇന്ന് പ്രതിഭാഗം പുതിയ ജാമ്യഹർജി ഫയൽ ചെയ്തതിനാൽ അതു പഠിക്കാൻ അടുത്ത തിങ്കളാഴ്ച വരെ സമയം വേണമെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻസ് മഞ്ചേരി ശ്രീധരൻ നായർ ആവശ്യപ്പെടുകയായിരുന്നു.
തിങ്കൾ വരെ സമയം നല്കാനാവില്ലെന്നും വ്യാഴാഴ്ച കേസ് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ഇന്നുതന്നെ കേസ് പരിഗണിക്കണമെന്ന പ്രതിഭാഗം ആവശ്യവും കോടതി തള്ളി.
COMMENTS