സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളം വീണ്ടും ബാറുകള്‍ തുറന്ന് മദ്യക്കച്ചവടത്തിനു തയ്യാറെടുക്കുന്നു. 38 ബാറുകള്‍ ഞായറാഴ്ച തുറക്കും. ശേ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളം വീണ്ടും ബാറുകള്‍ തുറന്ന് മദ്യക്കച്ചവടത്തിനു തയ്യാറെടുക്കുന്നു. 38 ബാറുകള്‍ ഞായറാഴ്ച തുറക്കും. ശേഷിക്കുന്നവ പിന്നാലെ ചട്ടങ്ങള്‍ പൂര്‍ത്തിയാക്കി തുറക്കും.
141 ബാറുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങളിലാണ്. ആദ്യ ഘട്ടത്തില്‍ പരിശോധനകളും പേപ്പര്‍ ജോലികളുമെല്ലാം പൂര്‍ത്തിയാക്കിയ 38 പേര്‍ക്ക് തുറക്കാന്‍ അനുമതി കിട്ടിയിരിക്കുകയാണ്.
മദ്യനയം നിലവില്‍വരുന്ന ശനിയാഴ്ച നിലവില്‍ വരും. ഒന്നാം തീയതി ഡ്രൈഡേ ആയതിനാല്‍ ബാറുകള്‍ പിറ്റേന്നു തുറക്കുന്നുവെന്നു മാത്രം.
ജില്ലകളും തുറക്കുന്ന ബാറുകളുടെ എണ്ണവും
കണ്ണൂര്‍ 8
കോഴിക്കോട് 3
വയനാട് 2
മലപ്പുറം 4
തൃശ്ശൂര് 7
എറണാകുളം 12
പാലക്കാട് 4
ആലപ്പുഴ 1
കോട്ടയം 6
കൊല്ലം 12
തിരുവനന്തപുരം 12
ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുകളാണ് തുറക്കുന്നത്. സുപ്രീം കോടതി വിധിപ്രകാരം ദേശീയ, സംസ്ഥാനപാതകളില്‍ നിന്നുള്ള ദൂരപരിധി പാലിക്കുന്ന ബാറുകള്‍ക്കാണ് തുറക്കാന്‍ അനുമതി നല്കിയിരിക്കുന്നത്.
തുറക്കുന്നവയെല്ലാം നിലവില്‍ ബിയര്‍ വൈന്‍ പാര്‍ലറുകളായി പ്രവര്‍ത്തിക്കുന്നവയാണ്.
ഏറ്റവും കൂടുതല്‍ ബാറുകള്‍ തുറക്കുക എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്, 12 വീതം. 61 ബാറുടമകളാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ സാങ്കേതിക പ്രശ്‌നങ്ങളില്ലാത്ത 38 പേര്‍ക്ക് അനുമതി കൊടുക്കുകയായിരുന്നു.
കാസര്‍കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ആര്‍ക്കും അനുമതി ലഭിച്ചിട്ടില്ല.
നിലവിലുള്ള 2528 കള്ളുഷാപ്പുകളില്‍ 2112 എണ്ണത്തിന് ലൈസന്‍സ് പുതുക്കിക്കിട്ടിയിട്ടുണ്ട്.
Tags: Kerala, Bar Hotels
COMMENTS