Search

നെല്‍വയല്‍ തണ്ണീത്തട നിയമത്തില്‍ നിലവിലുള്ള നിയമം തന്നെ തുടരും

തിരുവനന്തപുരം: നെല്‍വയല്‍, തണ്ണീര്‍ത്തട നിയമത്തില്‍ നഗരപ്രദേശങ്ങളില്‍ നിലിവിലുള്ള നിയമം തന്നെ തുടരും. റവന്യൂ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. നിയമത്തില്‍ ഇളവു വരുത്താനായി മുഖ്യമന്ത്രി ഉഭയകക്ഷി യോഗം വിളിച്ചിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ സി.പി.ഐയുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് തീരുമാനം.

തിരുവനന്തപുരം, എറണാകുളം നഗരങ്ങളെ നിയമത്തില്‍നിന്ന് ഒഴിവാക്കാനായിരുന്നു നീക്കം. നെല്‍വയല്‍നിയമ ഭേദഗതി നിയമസഭയുടെ സബ്ജക്ട് കമ്മറ്റി പരിഗണിക്കുന്നതിനിടയിലാണ് നിയമത്തില്‍ പഴുതുകള്‍ ഉണ്ടാക്കി നഗര പ്രദേശങ്ങളെ ഒഴിവാക്കാനുള്ള നീക്കം ഉണ്ടായത്. വി.എസ് അച്യുതാനന്ദന്റെ കാലത്താണ് ഈ നിയമം കൊണ്ടുവന്നത്. അതില്‍ മാറ്റം വരുത്താനാണ് ഇപ്പോഴത്തെ മന്ത്രിസഭ ശ്രമിച്ചത്.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നെല്‍വയല്‍ തണ്ണീത്തട നിയമത്തില്‍ നിലവിലുള്ള നിയമം തന്നെ തുടരും