കെ.ജെ. ജോസ് പ്രകാശ് വരാപ്പുഴ പൊലീസ് സ്റ്റേഷന് കസ്റ്റഡിയിലിരിക്കെ മരിച്ച എസ് ആര് ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച് പൊലീസ് ഉയര്...
കെ.ജെ. ജോസ് പ്രകാശ്
വരാപ്പുഴ പൊലീസ് സ്റ്റേഷന് കസ്റ്റഡിയിലിരിക്കെ മരിച്ച എസ് ആര് ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച് പൊലീസ് ഉയര്‍ത്തുന്ന ന്യായവാദങ്ങളെക്കുറിച്ച് ആശയക്കുഴപ്പങ്ങള്‍ അവസാനിക്കുന്നില്ല.ശ്രീജിത്തിന്റെ അറസ്റ്റു സംബന്ധിച്ച രേഖകളൊന്നും ഏപ്രില്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള പൊലീസ് രേഖകളിലില്ലെന്ന് കഴിഞ്ഞ ദിവസം ഞാന്‍ വെളിപ്പെടുത്തിയത്. എന്റെ സുഹൃത്തായ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ വെബ് അഡ്മിനിസ്ട്രേറ്ററെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് വ്യക്തമായ മറുപടി പറയാതെ തടിതപ്പുകയായിരുന്നു.
2018 ഏപ്രില്‍ എട്ടു മുതല്‍ 15 വരെയുള്ള തീയതികളിലെ അറസ്റ്റു വിവരങ്ങളില്‍ ശ്രീജിത്തിനെ അറസ്റ്റു ചെയ്തതായി കൊടുത്തിട്ടുണ്ട്. ക്രമനമ്പര്‍ 112 കാണുക. ശ്രീജിത്തിന്റെ സഹോദരന് എസ് ആര് സജിത്തിനേയും (25) അറസ്റ്റു ചെയ്തിട്ടുണ്ട്. ക്രമനമ്പര്‍ 110. ആകെ പത്തു പേരെയാണ് ഇപ്രകാരം കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
നോര്‍ത്ത് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.എസ്. ക്രിസ്പിന് സാം അറസ്റ്റു ചെയ്തതായാണ് രേഖയിലുള്ളത്. നോര്‍ത്ത് പറവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്ട്രേട്ട്-3 മുമ്പാകെ ഹാജരാക്കിയതായും കാണാം.
ഏപ്രില്‍ ആറിനാണ് അറസ്റ്റുണ്ടായതെന്ന് പത്രവാര്ത്തകളിലുണ്ടെങ്കിലും ഏഴിന് അറസ്റ്റു ചെയ്തെന്നാണ് വെബ് സൈറ്റിലുള്ളത്. ഏറ്റവും വൈരുദ്ധ്യമുള്ള വസ്തുത തൊട്ടുമുമ്പുള്ള സ്റ്റേറ്റ്മെന്റ് 01 04 2018 മുതല്‍ 07 04 2018 വരെ ആയിരുന്നിട്ടും അതില്‍ ഏഴാം തീയതിയിലെ അറസ്റ്റുകള്‍ ഉള്‍പ്പെടുത്താതെ 08 04 18 മുതല്‍ 15 04 18 വരെയുള്ളതില്‍ ഏഴാം തീയതി ചേര്ത്തതെങ്ങനെയെന്നുള്ളതാണ്. കുതന്ത്രങ്ങള്‍ മെനയുമ്പോള്‍ പൊലീസിനും അബദ്ധം പറ്റാമെന്നല്ലേ ഇതു വ്യക്തമാക്കുന്നത്.
keralapolice.org എന്ന വെബ്സൈറ്റിലെ Public Information മെനുവിലെ സബ് മെനു വായ Alerts - Arrested Persons - Ernakulam Rural പരതിയാല്‍ ആര്‍ക്കുമിതു കാണാവുന്നതാണ്. വൈഗ ന്യൂസിലെ എന്റെ കുറിപ്പ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ എന്റെ എഫ് ബി അക്കൗണ്ട് തന്നെ ബ്ളോക്ക് ചെയ്യിച്ചു. ഇതിന്റെ പേരില്‍ പുതിയ അക്കൗണ്ടും ചിലപ്പോള്‍ പൂട്ടപ്പെട്ടേക്കാം.
Keywords: Sreejith Custodial Death, Crime, Kerala Police, Jose Prakash
COMMENTS