ന്യൂഡൽഹി : സർക്കാർ സർവീസിലെ താൽക്കാലിക ജീവനക്കാർക്കും പെൻഷന് അർഹതയുണ്ടെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എ.ജെ മസീഹ് എന്നിവരടങ്ങ...
ന്യൂഡൽഹി : സർക്കാർ സർവീസിലെ താൽക്കാലിക ജീവനക്കാർക്കും പെൻഷന് അർഹതയുണ്ടെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എ.ജെ മസീഹ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിൻറേ റതാണ് സുപ്രധാനവിധി. ഭർത്താവിന്റെ പെൻഷനായി ബിഹാറിലെ പട്‌നയിൽ നിന്നുള്ള ഒരു സ്ത്രീ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
മൂന്ന് പതിറ്റാണ്ടുകാലം പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ കാഷ്വൽ വർക്കറായി ജോലി ചെയ്‌ത തന്റെ ഭർത്താവിന് സ്ഥിരപ്പെടുത്തിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പെൻഷൻ നിഷേധിക്കുന്നതിനെതിരെയാണ് സ്ത്രീ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
Key Words : Supreme Court, Temporary Government Employees, Pension

COMMENTS