D.K Shivakumar oath ceremony today
ബംഗളൂരു: ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്നു വൈകിട്ട് 4.05 ന് ലോക്ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞ.
രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കെ.സി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
ഡി.കെ ശിവകുമാര്‍ മന്ത്രിസഭയില്‍ ആദ്യഘട്ടത്തില്‍ 10 - 12 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. മലയാളികളായ കെ.ജെ ജോര്‍ജ്, യു.ടി ഖാദര്‍, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ ഡോ.യതീന്ദ്ര തുടങ്ങിയവര്‍ ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
Keywords: Karnataka, CM, Shivakumar, Oath, Today


COMMENTS