കൊച്ചി: പരാതിയിലെ ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ. അമ്മ സംഘടനയ്ക്കുള്ളിലെ വിവാദ...
കൊച്ചി: പരാതിയിലെ ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ. അമ്മ സംഘടനയ്ക്കുള്ളിലെ വിവാദങ്ങള്‍ പരിശോധിക്കാൻ പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെട്ട അഞ്ചംഗ സമിതി രൂപീകരിക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പ്രതികരണവുമായി നടി അൻസിബ ഹസൻ.
താൻ ഉന്നയിച്ച പരാതിയിലെ ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് അൻസിബ പറഞ്ഞു. സമിതിയിലെ മറ്റ് മൂന്ന് അംഗങ്ങള്‍ ആരൊക്കെയാണെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും അതിന് ശേഷമേ സമിതിക്ക് മുന്നില്‍ വിശദീകരണം നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളുവെന്നും അവർ വ്യക്തമാക്കി.
നടി ലക്ഷ്മി പ്രിയ തനിക്കെതിരെ പരാതി നല്‍കിയ സമയത്ത് വിഷയത്തില്‍ ഇടപെടണമെന്ന് അമ്മ സംഘടനയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അൻസിബ പറഞ്ഞു. എന്നാല്‍ അന്ന് 'ഇത് അമ്മയുമായി ബന്ധപ്പെട്ട വിഷയമല്ല' എന്നായിരുന്നു സംഘടന പ്രസിഡന്റിന്റെ മറുപടിയെന്നും അവർ ആരോപിച്ചു.
പിന്നീട് അതേ വിഷയത്തില്‍ പ്രസിഡന്റ് തന്നെ തനിക്ക് പിന്തുണ നല്‍കിയിരുന്നുവെന്ന് ലക്ഷ്മി പ്രിയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പറഞ്ഞതായും അൻസിബ ചൂണ്ടിക്കാട്ടി.
Key Words : Actress Ansiba Hassan, Complaint, AMMA, Investigation Committee.

COMMENTS