വാഷിംഗ്‌ടൺ: ഇറാനെതിരെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി 2.0’ (Operation Epic Fury 2.0) എന്ന പേരിൽ അതിശക്തമായ സൈനിക ആക്രമണം പുനരാരംഭിക്കാൻ യുഎസ് പ്രസിഡന...
വാഷിംഗ്‌ടൺ: ഇറാനെതിരെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി 2.0’ (Operation Epic Fury 2.0) എന്ന പേരിൽ അതിശക്തമായ സൈനിക ആക്രമണം പുനരാരംഭിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയാറെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസിൽ തിരിച്ചെത്തിയ ട്രംപ്, ഇറാൻ സമർപ്പിച്ച സമാധാന നിർദ്ദേശം തള്ളിക്കളഞ്ഞതോടെയാണ് മിഡിൽ ഈസ്റ്റിൽ വീണ്ടുമൊരു യുദ്ധസാധ്യത ഉടലെടുത്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’, ഏപ്രിൽ 7-ലെ താൽക്കാലിക വെടിനിർത്തലോടെയാണ് നിർത്തിവെച്ചിരുന്നത്. എന്നാൽ ഇറാന്റെ ആണവപദ്ധതികൾ പൂർണ്ണമായി അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുനൽകുക എന്നീ യുഎസ് ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, വരുന്ന ആഴ്ചകളിൽ തന്നെ കടുത്ത സൈനിക നടപടി സ്വീകരിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നേതൃത്വത്തിൽ പെന്റഗൺ പദ്ധതികൾ തയാറാക്കിക്കഴിഞ്ഞു.
Key Words : Donald Trump, Operation Epic Fury 2.0', Middle East

COMMENTS