തിരുവനന്തപുരം : യു ഡി എഫ് സർക്കാരിൻ്റെ മന്ത്രിസഭാ രൂപീകരണം ഇന്ന് പൂർത്തിയാവും. മുഖ്യമന്ത്രി വി ഡി സതീശന് മറ്റ് വകുപ്പുകൾക്ക് ഒപ്പം ധനകാര്യ വ...
തിരുവനന്തപുരം : യു ഡി എഫ് സർക്കാരിൻ്റെ മന്ത്രിസഭാ രൂപീകരണം ഇന്ന് പൂർത്തിയാവും. മുഖ്യമന്ത്രി വി ഡി സതീശന് മറ്റ് വകുപ്പുകൾക്ക് ഒപ്പം ധനകാര്യ വകുപ്പിന്റെ ചുമതലയാകും ഉണ്ടാകുക. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസ് വകുപ്പും. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്, കെ പി സി സി മുൻ പ്രസിഡന്റ് കെ മുരളീധരൻ, വർക്കിംഗ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ, എം ലിജു എന്നിവരാണ് കോണ്ഗ്രസ് മന്ത്രിമാർ.
പട്ടികവർഗ പ്രതിനിധ്യത്തില്‍ വയനാട് ജില്ലയില്‍നിന്നുള്ള ഐ സി ബാലകൃഷ്ണനും മന്ത്രിസഭയിലുണ്ടാകും. കോണ്ഗ്രസിലെ മുസ്ലിം പ്രാതിനിധ്യത്തില്‍ അരൂരില്‍ നിന്നുള്ള ഷാനിമോള്‍ ഉസ്മാൻ, ആലുവയില്‍ നിന്നുള്ള അൻവർ സാദത്ത് എന്നിവരില്‍ ഒരാള്‍ മന്ത്രിസഭയിലെത്തും. എൻ ശക്തനാണ് സ്പീക്കർ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുക. എം വിൻസന്റിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കും പരിഗണിക്കുന്നു.
മുസ്ലിം ലീഗില്‍നിന്ന് അഞ്ചു മന്ത്രിമാരുണ്ടാകും. പി കെ കുഞ്ഞാലിക്കുട്ടി, പാറയ്ക്കല്‍ അബ്ദുള്ള, കെ എം ഷാജി, എൻ ഷംസുദീൻ, വി ഇ അബ്ദുള്‍ ഗഫൂർ എന്നിവരാകും മന്ത്രിമാർ. കേരള കോണ്ഗ്രസില്‍ നിന്ന് മോൻസ് ജോസഫ് ഉറപ്പായി. രണ്ടാം മന്ത്രിയില്‍ ചർച്ച തുടരും. പി കെ കുഞ്ഞാലിക്കുട്ടി വ്യവസായം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യും.
വിദ്യാഭ്യാസം അടക്കമുള്ള വകുപ്പുകളുടെ മാറ്റവും ചർച്ച ചെയ്തു. ആർ എസ് പിയുടെ ഷിബു ബേബി ജോണ് തൊഴില്‍ വകുപ്പിനു പുറമേ ജലവിഭവ വകുപ്പു കൂടി ആവശ്യപ്പെട്ടിരുന്നു. കേരള കോണ്ഗ്രസ്- ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബും കെ ഡി പിയിലെ മാണി സി കാപ്പനും ടേം വ്യവസ്ഥ വേണമെന്നു കോണ്ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും സമ്മതിച്ചിട്ടില്ല. സി എം പിയിലെ സി പി ജോൺ അഞ്ചു വർഷവും മന്ത്രിയാണ്.
Key Words : UDF, Cabinet

COMMENTS