.

.

വെനസ്വേലയെ കശക്കിയെറിഞ്ഞ് രണ്ടു ഭൂകമ്പങ്ങള്‍, മരണം ലക്ഷം കവിയുമെന്ന് പ്രാഥമിക കണക്കുകള്‍

കരാക്കസ്: വെനസ്വേലയെ പിടിച്ചുകുലുക്കിയ, നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പത്തില്‍ മരണം ഒരു ലക്ഷം കവിയുമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്...

സിപിഐഎമ്മിന്റെ തായ്‌വേര് ഇളകിയ കേസാണ് മാസപ്പടി, സിഎംആർഎൽ രേഖകളിൽ ‘പിവി’ എന്ന് രേഖപ്പെടുത്തിയിരുന്നത് പിണറായി വിജയൻ തന്നെ- കുഴൽനാടൻ

കൊച്ചി :  മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻറെ വീട്ടിൽ ഇഡി പരിശോധന നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗ...


കൊച്ചി :  മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻറെ വീട്ടിൽ ഇഡി പരിശോധന നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആർഎൽ രേഖകളിൽ പിവി എന്ന് രേഖപ്പെടുത്തിയിരുന്നത് പിണറായി വിജയനെ തന്നെയാണ് എന്നാണ് മാത്യു കുഴൽനാടൻ പ്രതികരിച്ചത്. സിപിഐഎമ്മിന്റെ തായ്‍വേര് ഇളകിയ കേസാണ് മാസപ്പടിയെന്നും അദ്ദേഹം പ്രതികരിച്ചു. 

കേരളം അറിഞ്ഞാൽ ഞെട്ടുന്ന ഒരുപാട് വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്നത് രക്ഷപെടാൻ വേണ്ടിയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മുൻപ് അന്വേഷണം സ്റ്റേ ചെയ്തത് താൽക്കാലികമായാണ്. കാര്യങ്ങൾ ബോധ്യപ്പെട്ടതോടുകൂടി തുടർനടപടിക്ക് കോടതി അനുമതി നൽകിയെന്ന് മാത്യുകുഴൽ നാടൻ വ്യക്തമാക്കി. 

തനിക്കെതിരെ വിജിലൻസ് അന്വേഷണം വന്നപ്പോൾ രാഷ്ട്രീയപ്രേരീതം എന്ന് പറഞ്ഞ് താൻ ഒളിച്ചോടി ഇല്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിലെ ഇഡി റെയ്ഡ് ആറുമണിക്കൂർ പിന്നിടുകയാണ്. കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ വാടക വീട്ടിലും ഉൾപ്പെടെ 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. 

രാവിലെ ആറ് മണിയോടെയാണ് ഇഡിയുടെ പരിശോധന ആരംഭിച്ചത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും റെയ്ഡ് നടന്നുവരികയാണ്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. 

അതേസമയം, സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി വീണാ വിജയന്‍റെ മൊഴിയെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് ആണ് മൊഴി എടുക്കുന്നത്. മാസപ്പടി കേസിൽ ഇഡിയ്ക്ക് അന്വേഷണം തുടരാമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു പിന്നാലെയായായിരുന്നു ഇഡിയുടെ നടപടി.

Key Words : CPI(M) , CMRL, Pinarayi Vijayan

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,735,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7744,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18425,Kochi.,2,Latest News,3,lifestyle,339,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2558,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,407,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1033,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1221,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2513,
ltr
item
www.vyganews.com: സിപിഐഎമ്മിന്റെ തായ്‌വേര് ഇളകിയ കേസാണ് മാസപ്പടി, സിഎംആർഎൽ രേഖകളിൽ ‘പിവി’ എന്ന് രേഖപ്പെടുത്തിയിരുന്നത് പിണറായി വിജയൻ തന്നെ- കുഴൽനാടൻ
സിപിഐഎമ്മിന്റെ തായ്‌വേര് ഇളകിയ കേസാണ് മാസപ്പടി, സിഎംആർഎൽ രേഖകളിൽ ‘പിവി’ എന്ന് രേഖപ്പെടുത്തിയിരുന്നത് പിണറായി വിജയൻ തന്നെ- കുഴൽനാടൻ
https://blogger.googleusercontent.com/img/a/AVvXsEgjS58kd_277szAAs4TF_ixiDg_7DKD3Gke9BOpOz4JuDGdbNQdNTYsp36gDvGyCsSBrts5n6dA1NktiVI4pe_jPIBBdahdWtqBjigvQxGFCMtl-b6eRfbs2qYeelQbm_i5Mv8LZomcriiQPskx_VThBdkw8DM-Wsr0dEdyOYguWSxDgVC9FQWoUw-b4Roz
https://blogger.googleusercontent.com/img/a/AVvXsEgjS58kd_277szAAs4TF_ixiDg_7DKD3Gke9BOpOz4JuDGdbNQdNTYsp36gDvGyCsSBrts5n6dA1NktiVI4pe_jPIBBdahdWtqBjigvQxGFCMtl-b6eRfbs2qYeelQbm_i5Mv8LZomcriiQPskx_VThBdkw8DM-Wsr0dEdyOYguWSxDgVC9FQWoUw-b4Roz=s72-c
www.vyganews.com
https://www.vyganews.com/2026/05/the-case-that-shook-roots-of-cpim-was.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/the-case-that-shook-roots-of-cpim-was.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy