കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി നാളെ അധികാരമേൽക്കും. കൊൽക്കത്തയിൽ നടന്ന നിർണ്ണായകമായ നിയമസഭാ കക്...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി നാളെ അധികാരമേൽക്കും. കൊൽക്കത്തയിൽ നടന്ന നിർണ്ണായകമായ നിയമസഭാ കക്ഷി യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് സുവേന്ദുവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി ബംഗാളിൽ തൃണമൂൽ ഭരണത്തിന് അറുതി വരുത്തിയത്. നാളെ കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും.
തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയെ ഭവാനിപൂർ മണ്ഡലത്തിൽ 15,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സുവേന്ദു ഈ സ്ഥാനത്തേക്ക് എത്തിയത്. ഭരണസൗകര്യത്തിനായി രണ്ട് ഉപമുഖ്യമന്ത്രിമാരെക്കൂടി ബിജെപി നിയമിക്കുമെന്ന് സൂചനയുണ്ട്. രൂപ ഗാംഗുലിയുടെ പേരാണ് ഇതിലൊന്ന്.15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിലേറുന്നു എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ബംഗാൾ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ സുവേന്ദുവിന്റെ ഈ വിജയം ദേശീയ രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.
Key Words : Suvendu Adhikari, West Bengal, BJP

COMMENTS