തിരുവനന്തപുരം : വി ഡി സതീശൻ മന്ത്രി സഭയിലേക്കുള്ള മന്ത്രിമാരുടെ ചിത്രം തെളിഞ്ഞു. എട്ട് കോൺഗ്രസ് നേതാക്കളുടെ പേരുകളാണ് ഇപ്പോൾ പുറത്തുവന്നിട്ട...
തിരുവനന്തപുരം : വി ഡി സതീശൻ മന്ത്രി സഭയിലേക്കുള്ള മന്ത്രിമാരുടെ ചിത്രം തെളിഞ്ഞു. എട്ട് കോൺഗ്രസ് നേതാക്കളുടെ പേരുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ തുടങ്ങിയവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകാമെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ഉറപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ധനകാര്യം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് തന്നെ നൽകിയേക്കും. വട്ടിയൂര്‍ക്കാവിൽ മിന്നും വിജയം നേടിയ കെ മുരളീധരന് പ്രധാനപ്പെട്ട വകുപ്പുകളിലൊന്ന് നൽകും. കന്നിയങ്കത്തിലാണ് ബിന്ദു കൃഷ്ണ നിയമസഭയിലേക്കെത്തുന്നത്. ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മനും മന്ത്രി സഭയിൽ ഇടം നേടി. അതേസമയം, തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായേക്കും. മുൻപ് മന്ത്രിയായ പരിചയം പരിഗണിച്ചാണ് തിരുവഞ്ചൂരിന് സ്പീക്കർ പദവി നൽകുന്നത്.
രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസുമാകും കൈകാര്യം ചെയ്യുക. അനൂപ് ജേക്കബിനും മാണി സി കാപ്പനും മന്ത്രി സ്ഥാനം നൽകുന്ന കാര്യത്തിൽ നിലവിൽ തീരുമാനം ആയിട്ടില്ല. സി.പി. ജോണിന് മന്ത്രിസ്ഥാനവും മുഴുവൻ ടേമും ഉറപ്പായി.
Key Words : Sunny Joseph, Chandy Oommen

COMMENTS