തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാ ഫലം പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിനായിരിക്കും ഫലം പ്രഖ്യ...
തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാ ഫലം പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിനായിരിക്കും ഫലം പ്രഖ്യാപനം നടക്കുക. 4.17 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കും മുമ്പ് പ്രഖ്യാപിക്കാൻ കെ.പി.സി.സി നിർദേശം നൽകിയിരുന്നു.
ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുറയാൻ സാധ്യത. പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. അതുകൊണ്ട് തന്നെ എ പ്ലസ് കാരുടെ എണ്ണം കുറയാനാണ് സാധ്യത. 99.05 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. മൂന്നര മുതൽ results.kerala.gov.in, examresults.kerala.gov.in തുടങ്ങിയ സൈറ്റുകളിലും സംസ്ഥാന ഐ ടി മിഷന്റെ 9188619958 എന്ന വാട്സ് ആപ്പ് നമ്പറിലും ഫലം ലഭിക്കും.
Key Words : SSLC Exam, Result

COMMENTS