തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ കാലവർഷം 26ഓടെ സംസ്ഥാനത്ത് പെയ്തുതുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അന്തരീക്ഷ സാഹചര്യങ്ങള്‍ അന...
തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ കാലവർഷം 26ഓടെ സംസ്ഥാനത്ത് പെയ്തുതുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അന്തരീക്ഷ സാഹചര്യങ്ങള്‍ അനുകൂലമായി തുടർന്നാല്‍ 22 നു തന്നെ കാലവർഷം പെയ്തു തുടങ്ങാനും സാധ്യതയുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ നാല് ദിവസം കൂടി വൈകി 30-ാം തീയതി തന്നെ കാലവർഷം വരവറിയിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
അടുത്ത മൂന്നു നാലു ദിവസത്തിനുള്ളില്‍ തെക്കുകിഴക്കൻ അറബിക്കടലിലും തെക്കുപടിഞ്ഞാറൻ - തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലും ആൻഡമാൻ ദ്വീപസമൂഹങ്ങളിലും കാലവർഷം പെയ്തു തുടങ്ങാനുള്ള സാഹചര്യങ്ങള്‍ അനുകൂലമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദിവസങ്ങളായി സംസ്ഥാനത്തിന്റെ പല മേഖലകളിലും കാലവർഷത്തിനു സമാനമായ രീതിയില്‍ മഴ പെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും ഇതു തുടരും.
Key Words : Kerala Rain, Monsoon

COMMENTS