Satheesan has full support, High Command's decision accepted wholeheartedly: Venugopal
ന്യൂഡല്‍ഹി : വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ആദ്യ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു കെ.സി. വേണുഗോപാല്‍. വി.ഡി. സതീശനും പുതിയ യു.ഡി.എഫ് സര്‍ക്കാരിനും തന്റെ ഭാഗത്തുനിന്ന് 'എല്ലാവിധ പിന്തുണയും' ഉണ്ടാകുമെന്ന് അദ്ദേഹം ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ഈ വലിയ ജനവിധി നടപ്പിലാക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ട് പോകണമെന്നും, ഗ്രൂപ്പ് വ്യത്യാസങ്ങള്‍ക്കപ്പുറം പാര്‍ട്ടിയുടെ ഐക്യമാണ് പ്രധാനമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഭൂരിഭാഗം കോണ്‍ഗ്രസ് എം.എല്‍.എമാരും വേണുഗോപാലിനെ പിന്തുണച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയതും സഖ്യകക്ഷികളുടെ താല്‍പ്പര്യവും കണക്കിലെടുത്താണ് സതീശനെ ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തത്.
യു.ഡി.എഫിന്റെ വന്‍വിജയത്തിന് ശേഷം പത്ത് ദിവസമായി നീണ്ടുനിന്ന നേതൃത്വ ചര്‍ച്ചകള്‍ക്കാണ് ഇതോടെ സമാപനമായത്.
ഇതേസമയം, പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്നാണ് കെ സി വേണുഗോപാല്‍ ക്യാമ്പ് അണികള്‍ക്കു നിര്‍ദേശം നല്കി. ആലപ്പുഴയിലെ കെ സി വേണുഗോപാലിന്റെ വീടിന് മുന്നില്‍കൂട്ടം കൂടരുതെന്നും സ്വന്തം വീട്ടിലോ ഡിസിസി ഓഫീസിലോ പ്രവര്‍ത്തകര്‍ക്ക് ഒരുമിച്ചു കൂടാം എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Summary: AICC General Secretary K.C. Venugopal has responded for the first time regarding the selection of V.D. Satheesan as the Chief Minister, stating that he welcomes the Party High Command's decision with all his heart.
K.C. Venugopal was one of the primary contenders considered for the Chief Minister's post. Speaking to reporters in New Delhi, he assured that V.D. Satheesan and the new UDF government would have "every bit of support" from his side.
He emphasized that everyone must move forward unitedly to implement the massive mandate given by the people of Kerala, noting that party unity is more important than group differences.


COMMENTS