Sabarimala gold theft case
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്വര്‍ണ്ണപ്പാളികളുടെ പരിശോധനാഫലം ലഭിച്ചു. ജംഷഡ്പൂരിലെ ലാബില്‍ നാലു മാസം മുന്‍പ് അയച്ച സാമ്പിളുകളുടെ പരിശോധനാഫലമാണ് എസ്‌ഐടിക്ക് ലഭിച്ചത്.
റിപ്പോര്‍ട്ടില്‍ കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ലെന്നും തട്ടിയെടുത്തത് പൂശിയ സ്വര്‍ണം മാത്രമാണെന്നുമാണ് സൂചന. ചെമ്പ് പാളികളുടെ കാലപ്പഴക്ക നിര്‍ണയവും റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ശബരിമല കേസിലെ സുപ്രധാന റിപ്പോര്‍ട്ടാണ് എസ്‌ഐടിക്ക് മുന്നിലെത്തിയിരിക്കുന്നത്.
Keywords: Sabarimala, Gold theft case, Report, SIT


COMMENTS