Ramesh Chennithala Welcomes High Command’s Decision, Wishes Satheesan Well
ഗുരുവായൂര്‍ : മുഖ്യമന്ത്രി സ്ഥാനം കിട്ടാത്തതില്‍ ക്ഷുഭിതനായി മാധ്യമങ്ങളെ ഒഴിവാക്കി ഗുരുവായൂരിലേക്കു വന്ന രമേശ് ചെന്നിത്തല ഒടുവില്‍ മൗനം വെടിഞ്ഞുകൊണ്ട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകള്‍ അറിയിച്ചു.
സതീശന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല ഗുരുവായൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു. ആരൊക്കെ മന്ത്രിമാര്‍ ആകണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നേതൃത്വം നന്ദികേട് കാണിച്ചോ എന്ന ചോദ്യത്തിന് രമേശ് മറുപടി പറഞ്ഞില്ല. ഇതിനിടെ, രമേശിനെ അനുനയിപ്പിക്കാനായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്ന് തിരുവനന്തപുരത്ത് എത്തുന്നുണ്ട്.
ആഭ്യന്തരവകുപ്പ് നല്കി രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനാണ് നീക്കം. നേരത്തേ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും രമേശ് ആഭ്യന്തര മന്ത്രിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു മത്സരിച്ചു പരാജയപ്പെട്ട കെസി വേണുഗോപാലും ഇന്ന് തിരുവനന്തപുരത്ത് എത്തുന്നുണ്ട്. രമേശും വേണുഗോപാലും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഗുരുവായൂരില്‍ നിന്നു തലസ്ഥാനത്തെത്തുന്ന രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണമൊരുക്കാനും അനുയായികള്‍ പദ്ധതിയിടുന്നുണ്ട്. വിഡി സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ച രാഹുല്‍ ഗാന്ധിയോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നു രമേശ് ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ദീപാദാസ് മുന്‍ഷി എത്തുന്നത്.
ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തിലും രമേശ് പങ്കെടുത്തിരുന്നില്ല. തിരുവനന്തപുരത്ത് നിന്ന് നേതാക്കളെ കാണാനോ സംസാരിക്കാനോ തയ്യാറാകാതെ രമേശ് ചെന്നിത്തല ഹരിപ്പാട്ടേയ്ക്കും അവിടെനിന്നു ഗുരുവായൂരേക്കും പോവുകയായിരുന്നു. എല്ലാ മാസവും ഒന്നാം തീയതി രമേശ് ഗുരുവായൂര്‍ ദര്‍ശനം നടത്തുക പതിവാണ്.
ഇതിനിടെ, മുഖ്യമന്ത്രി സ്ഥാനം കിട്ടാത്തതിനു പകരം തന്റെ ഒപ്പം നില്ക്കുന്ന ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, പി ജെ വിനോദ് എന്നിവരെ മന്ത്രിമാരാക്കണമെന്ന ആവശ്യവും രമേശ് ചെന്നിത്തല മുന്നോട്ടുവയ്ക്കുമെന്ന് അറിയുന്നു.
Summary: Breaking his silence after reportedly being disgruntled over losing the Chief Minister post, Ramesh Chennithala, who had arrived in Guruvayur avoiding the media, has finally extended his wishes to Chief Minister-designate V.D. Satheesan.
Speaking to the media in Guruvayur, Chennithala stated that he offers all his best wishes to Satheesan and welcomes the High Command's decision. He added that it is up to the Chief Minister to decide who should be included in the cabinet. However, he chose not to respond to questions regarding whether the party leadership had shown him "ingratitude."
Conciliation Efforts Underway
To pacify Chennithala, Deepa Dasmunsi, the AICC General Secretary in charge of Kerala, is arriving in Thiruvananthapuram today. Reports suggest there are moves to appease him by offering the Home Ministry, a portfolio he previously held in the Oommen Chandy cabinet.
Additionally, K.C. Venugopal, who was also a contender for the Chief Minister post, is reaching Thiruvananthapuram today and is expected to hold a meeting with Chennithala. Meanwhile, supporters are planning a grand reception for Chennithala when he returns to the capital from Guruvayur.


COMMENTS