Ramesh Chennithala in Intense Protest; Leaves Home Without Meeting Media
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി ഡി സതീശനെ തീരുമാനിച്ചതില്‍ രമേശ് ചെന്നിത്തല കടുത്ത പ്രതിഷേധത്തില്‍. സതീശന്റെ മന്ത്രിസഭയില്‍ താന്‍ ഉണ്ടാകില്ലെന്നു രാഹുല്‍ ഗാന്ധിയെ രമേശ് ചെന്നിത്തല അറിയിച്ചതായാണ് അറിയുന്നത്.
ഹൈക്കമാന്‍ഡ് തീരുമാനം വന്നതിനു പിന്നാലെ വഴുതക്കാട്ടെ വീട്ടില്‍ നിന്നു രമേശ് പുറത്തേയ്ക്കു പോയി. ഇക്കാര്യം ജ്യോതികുമാര്‍ ചാമക്കാല മാധ്യമങ്ങളെ അറിയിച്ചു. മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കിയില്ല. അദ്ദേഹം വീട്ടിന്റെ പിന്നില്‍ കൂടി പുറത്തേയ്ക്കു പോവുകയായിരുന്നു.
അന്‍വര്‍ സാദത്ത്, ജ്യോതികുമാര്‍ ചാമക്കാല, കെ സി വിനോദ് എന്നീ നിയുക്ത എം എല്‍ എ മാരെല്ലാം രമേശിന്റെ വീട്ടില്‍ എത്തിയിട്ടുണ്ട്. തന്റെ സീനിയോറിറ്റി പാര്‍ട്ടി പലപ്പോഴും അവഗണിക്കുന്നുവെന്നു രമേശ് പ്രതിഷേധമായി പറയുന്നു.
ഇന്നു ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രമേശ് എത്തുമോ എന്ന കാര്യത്തിലും സംശയമുണ്ട്. രമേശിനെ സമാശ്വസിപ്പിക്കാനായി നേതൃത്വം ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നു രമേശ് നേരത്തേ പറഞ്ഞിരുന്നു. ആ തീരുമാനം അദ്ദേഹം ആവര്‍ത്തിക്കുമോ എന്നു വ്യക്തമല്ല.
രമേശ് ചെന്നിത്തലയ്ക്കു കേന്ദ്ര നേതൃത്വം പുതിയ എന്തെങ്കിലും പദവി നല്കുമോ എന്നു വ്യക്തമല്ല.


COMMENTS