New rail project
തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഇ.ശ്രീധരനുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ ചര്‍ച്ച നടത്തും.
ഇന്നു വൈകിട്ട് തിരുവനന്തപുരത്തുവച്ച് ഇരുവരും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തും. ഇതിന്റെ ഭാഗമായി പൊന്നാനി എം.എല്‍.എ കെ.പി നൗഷാദലി കഴിഞ്ഞ ദിവസം ഇ.ശ്രീധരനെ കണ്ടിരുന്നു. സര്‍ക്കാരുമായി സഹകരിക്കാന്‍ അദ്ദേഹം തയ്യാറായതിനെതുടര്‍ന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
അതേസമയം മുന്‍ സര്‍ക്കാരിന്റെ കാലത്ത് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമായി ഇ.ശ്രീധരന്‍ ബദല്‍ പാത മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ അതുമായി സഹകരിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
Keywords: New rail project, V.D Satheesan, E Sreedharan, Meeting


COMMENTS