തിരുവനന്തപുരം : ഒരു മാസം നീണ്ട കാത്തിരിപ്പിനും ആകാംക്ഷകൾക്കും വിരാമമിട്ട് കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കുന്നു. സംസ്ഥാ...
തിരുവനന്തപുരം : ഒരു മാസം നീണ്ട കാത്തിരിപ്പിനും ആകാംക്ഷകൾക്കും വിരാമമിട്ട് കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കുന്നു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 43 സ്ഥലങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ രാവിലെ എട്ട് മണിയോടെ നടപടികൾ ആരംഭിക്കും.
രാവിലെ 8 മണിക്ക് തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. 8.30 മുതൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. സ്ട്രോങ് റൂമുകളിൽ നിന്ന് വോട്ടെണ്ണൽ ഹാളിലെത്തിക്കുന്ന തപാൽ വോട്ടുകൾ 50 വീതമുള്ള കെട്ടുകളാക്കിയാണ് എണ്ണുന്നത്. ഓരോ റൗണ്ട് വോട്ടെണ്ണലും പൂർത്തിയാക്കാൻ ശരാശരി അര മണിക്കൂർ വരെ സമയം എടുക്കും. ഒമ്പത് മണിയോടെ സംസ്ഥാനത്തെ ആദ്യ ഫലസൂചനകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൈകിട്ട് അഞ്ച് മണിയോടെ മുഴുവൻ ഫലങ്ങളും പുറത്തുവരുമെന്നും വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.
Key Words : Kerala Election 2026, Counting Day

COMMENTS