കൊച്ചി: വോട്ടെണ്ണല്‍ ഏതാണ്ട് പകുതി പിന്നിടുമ്പോള്‍ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 96 സീറ്റിലും എല്‍ ഡി എഫ് 41 സീറ്റിലും മുന്നിലാണ്. എന്‍ ഡി എ ന...
കൊച്ചി: വോട്ടെണ്ണല്‍ ഏതാണ്ട് പകുതി പിന്നിടുമ്പോള്‍ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 96 സീറ്റിലും എല്‍ ഡി എഫ് 41 സീറ്റിലും മുന്നിലാണ്. എന്‍ ഡി എ നേമത്ത് വളരെ മുന്നിലാണെങ്കിലും മറ്റു മൂന്നു സീറ്റുകളില്‍ കൂടി ഇടവിട്ട് ചെറിയ ലീഡ് പിടിക്കുന്നുണ്ട്.
സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രില്‍ 9ന് വോട്ടെടുപ്പ് നടന്നത്. 79.70 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം.
ഏപ്രില്‍ 29ന് പുറത്ത് വന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും യുഡിഎഫ് ഭരണം തിരിച്ച് പിടിക്കുമെന്നാണ് പ്രവചിച്ചിരുന്നത്.
മിക്കവാറും മന്ത്രിമാരും പിന്നിലാണ്. അഞ്ചാം റൗണ്ട് വരെ പിന്നില്‍ നിന്ന മുഖ്യന്ത്രി പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍ പതിയെ ലീഡ് പിടിക്കുന്നു. എട്ടാം റൗണ്ട് എത്തിയപ്പോള്‍ വിജയന്‍ 3659 വോട്ടുകള്‍ക്ക് മുന്നിലായി.
വിപി അബ്ദുല്‍ റഷീദാണ് പിണറായിയെ വിറപ്പിച്ചത്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ പിണറായി വിജയന്‍ പിന്നില്‍ പോവുകയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്. 2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്. 2021 ല്‍ ഇത് 95522 ആക്കി ഉയര്‍ത്തിയിരുന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
2021ല്‍ സി രഘുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇത്തവണ യുവ സാന്നിധ്യമായ വി പി അബ്ദുല്‍ റഷീദിനെയാണ് കോണ്‍ഗ്രസ് പോരാട്ടത്തിനായി ധര്‍മ്മടത്ത് ഇറക്കിയത്. കെ രഞ്ജിത്താണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.
Summary: In the early stages of the legislative assembly election counting, both major fronts are almost neck-and-neck in postal votes. According to the trends from the first hour of postal vote counting, the LDF leads in 65 seats, the UDF in 65, and the NDA in 4.



COMMENTS