Kerala Congress (M) Wiped Out: Jose K. Mani, Minister Roshy Augustine, and All Candidates Face Defeat
സ്വന്തം ലേഖകന്‍
കോട്ടയം : 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോട്ടയം, ഇടുക്കി മേഖലകളിലെ തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളില്‍ പോലും പാര്‍ട്ടിക്ക് കനത്ത പരാജയം സംഭവിച്ചു. ഒരു എം എല്‍ എേെയപ്പോലും വിജയിപ്പിച്ചെടുക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല.
പാര്‍ട്ടിയുടെ സിരാകേന്ദ്രമായ പാലായില്‍ ജോസ് കെ. മാണി വീണ്ടും പരാജയപ്പെട്ടു. സിറ്റിംഗ് എം.എല്‍.എ മാണി സി. കാപ്പനോടാണ് അദ്ദേഹം തോല്‍വി ഏറ്റുവാങ്ങിയത്. ജോസ് കെ. മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ വലിയൊരു തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ജലവിഭവ വകുപ്പ് മന്ത്രിയും കേരള കോണ്‍ഗ്രസ് എമ്മിന്റെ മുതിര്‍ന്ന നേതാവുമായ റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ പരാജയപ്പെട്ടു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റോയ് കെ. പൗലോസാണ് ഇവിടെ വിജയിച്ചത്.
കടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാര്‍ തുടങ്ങിയ മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ പ്രകടനം വളരെ പിന്നിലായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജിനും കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.
സംസ്ഥാനത്താകെ ആഞ്ഞടിച്ച യു.ഡി.എഫ് തരംഗം കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച സീറ്റുകളെയും സാരമായി ബാധിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെയുള്ള വികാരം മധ്യകേരളത്തിലെ ക്രൈസ്തവ മേഖലകളില്‍ പ്രതിഫലിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
റബ്ബര്‍ വില ഉള്‍പ്പെടെയുള്ള കര്‍ഷക വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളില്‍ കര്‍ഷകര്‍ക്കുണ്ടായ അമര്‍ഷം പാര്‍ട്ടിയുടെ വോട്ട് വിഹിതം കുറയാന്‍ കാരണമായി.
യു.ഡി.എഫില്‍ ഉറച്ചുനിന്ന പി.ജെ. ജോസഫ് വിഭാഗത്തിന് ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞത് ജോസ് കെ. മാണിക്ക് തിരിച്ചടിയായി.
മത്സരിച്ച 12 സീറ്റുകളും നഷ്ടപ്പെട്ടതോടെ, എല്‍.ഡി.എഫ് മുന്നണിക്കുള്ളിലെ പാര്‍ട്ടിയുടെ വിലപേശല്‍ ശേഷി ഇല്ലാതായെന്നു തന്നെ പറയാം. പാലായിലെ രണ്ടാം തോല്‍വി ജോസ് കെ. മാണിയുടെ നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ രീതിയിലുള്ള തിരുത്തല്‍ നടപടികള്‍ ഉണ്ടായേക്കാം.
കേരള കോണ്‍ഗ്രസ് (എം) സംബന്ധിച്ചിടത്തോളം നിലനില്‍പ്പിനായുള്ള ഒരു വലിയ പോരാട്ടമാണ് ഇനിയുള്ള കാലം. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ഉണ്ടായ ഈ തകര്‍ച്ച കേരള രാഷ്ട്രീയത്തിലെ മാണി ഗ്രൂപ്പിന്റെ പ്രതാപത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.
Summary: The Jose K. Mani faction of the Kerala Congress (M) has suffered a massive setback in the 2026 Kerala Assembly Elections. As counting concludes, the party faced heavy losses even in its strongholds across the Kottayam and Idukki regions, failing to secure a single MLA seat.


COMMENTS