വാഷിംഗ്ടൺ: യൂറോപ്യൻ സഖ്യകക്ഷികളുമായുള്ള നയതന്ത്ര ബന്ധം വഷളായതിനെത്തുടർന്ന് ജർമനിയിൽ നിലയുറപ്പിച്ചിട്ടുള്ള 5,000 യുഎസ് സൈനികരെ പിൻവലിക്കാൻ പ്...
വാഷിംഗ്ടൺ: യൂറോപ്യൻ സഖ്യകക്ഷികളുമായുള്ള നയതന്ത്ര ബന്ധം വഷളായതിനെത്തുടർന്ന് ജർമനിയിൽ നിലയുറപ്പിച്ചിട്ടുള്ള 5,000 യുഎസ് സൈനികരെ പിൻവലിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാനുമായുള്ള യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയ്ക്ക് മതിയായ പിന്തുണ നൽകുന്നില്ലെന്ന ആരോപണമാണ് ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിൽ.ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയുടെ തന്ത്രങ്ങൾ പരാജയപ്പെട്ടുവെന്നും ഇറാൻ അമേരിക്കയെ അപമാനിക്കുകയാണെന്നും ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഈ പ്രസ്താവന ട്രംപിനെ ചൊടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. തന്റെ നയങ്ങളെ വിമർശിക്കുന്ന സഖ്യകക്ഷികൾക്ക് സൈനിക സംരക്ഷണം നൽകേണ്ടതില്ലെന്ന നിലപാടിലാണ് ട്രംപ്.
അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ സൈനിക പിന്മാറ്റം പൂർത്തിയാക്കുമെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ വ്യക്തമാക്കി. നിലവിൽ 35,000-ത്തോളം യുഎസ് സൈനികരാണ് ജർമനിയിലുള്ളത്. പുതിയ നടപടിയോടെ യൂറോപ്പിലെ അമേരിക്കൻ സൈനിക സാന്നിധ്യം 2022-ലെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് കുറയും.
കൂടാതെ, അമേരിക്കയെ പിന്തുണയ്ക്കാത്ത നാറ്റോ (NATO) അംഗരാജ്യങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്പെയിനിനെ നാറ്റോ സഖ്യത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയിലാണെന്ന് സൂചനയുണ്ട്. അമേരിക്കയുടെ ഈ നീക്കം നാറ്റോ സഖ്യത്തിനുള്ളിലും അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്.
Key Words : Iran War, Donald Trump, US troops , Germany, European allies

COMMENTS