.

500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാം ക്‌ളാസുകാരനെ ബോര്‍ഡിങ് സ്‌കൂളില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു, പുനലൂരിലെ ബോയ്‌സ് ഹോമില്‍ നടന്നത് ഞെട്ടിക്കുന്ന ക്രൂരത

പുനലൂര്‍ : കൊല്ലം പുനലൂരില്‍ പുനലൂര്‍ വെട്ടിത്തിട്ടയിലുള്ള 'ലിവിങ് വാട്ടര്‍' എന്ന ബോര്‍ഡിങ് സ്‌കൂളില്‍ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച...

500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാം ക്‌ളാസുകാരനെ ബോര്‍ഡിങ് സ്‌കൂളില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു, പുനലൂരിലെ ബോയ്‌സ് ഹോമില്‍ നടന്നത് ഞെട്ടിക്കുന്ന ക്രൂരത

Child Brutality Case at Punalur 'Living Waters' Hostel



പുനലൂര്‍ : കൊല്ലം പുനലൂരില്‍ പുനലൂര്‍ വെട്ടിത്തിട്ടയിലുള്ള 'ലിവിങ് വാട്ടര്‍' എന്ന ബോര്‍ഡിങ് സ്‌കൂളില്‍ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരനെ സ്ഥാപനത്തിലെ വാര്‍ഡനും പാചകക്കാരനും ചേര്‍ന്ന് ഫാനിന്റെ ഹുക്കില്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി പീഡിപ്പിച്ചു.

പണം എടുത്തിട്ടില്ലെന്ന് ആറാം ക്‌ളാസുകാരന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പ്രതികള്‍ പിന്മാറിയില്ല. മര്‍ദ്ദനത്തില്‍ കുട്ടിയുടെ കഴുത്തിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ കുട്ടി ചികിത്സയിലാണ്.

പുനലൂര്‍ വെട്ടിത്തിട്ടയിലുള്ള 'ലിവിങ് വാട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് തിയോളജി' (ബോയ്‌സ് ഹോം) എന്ന സ്ഥാപനത്തിലാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്. പാചകക്കാരന്റെ 500 രൂപ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം.

സിപിഎം പ്രവര്‍ത്തകര്‍ ബോയ്‌സ് ഹോമിന് മുന്നില്‍ പ്രതിഷേധിക്കുന്നു

അവധി കഴിഞ്ഞ് തിരികെ സ്ഥാപനത്തിലേക്ക് പോകാന്‍ കുട്ടി വിസമ്മതിച്ചതോടെയാണ് ക്രൂരതയുടെ വിവരങ്ങള്‍ പുറംലോകമറിയുന്നത്. മര്‍ദ്ദനത്തെക്കുറിച്ച് കുട്ടി വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു.

കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബോയ്‌സ് ഹോം വാര്‍ഡന്‍ ടോം, പാചകക്കാരന്‍ ബിജു കുര്യന്‍ എന്നിവരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

വെട്ടിത്തിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഒരു പെന്തക്കോസ്ത് സഭയുടെ നിയന്ത്രണത്തിലുള്ളതാണെന്നാണ് പ്രാഥമിക വിവരം. കുട്ടികള്‍ താമസിച്ച് പഠിക്കുന്ന ബോര്‍ഡിങ് സൗകര്യമാണ് ഇവിടെയുള്ളത്. കുട്ടിയോട് ഇത്രയും ക്രൂരമായ സമീപനം സ്വീകരിച്ചതിനെതിരെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ ഇടപെടണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള കര്‍ശനമായ വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

എന്നാല്‍ കുട്ടിയെ തലകീഴായി കെട്ടിത്തൂക്കിയിട്ടില്ലെന്നും, പേടിപ്പിക്കാന്‍ വേണ്ടി മാത്രം കാലില്‍ കയര്‍ കെട്ടുകയാണുണ്ടായതെന്നുമാണ് സ്ഥാപന അധികൃതരുടെ വാദം. പാചകക്കാരനെ നേരത്തെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതാണെന്നും അവര്‍ പറയുന്നു.

സംഭവമറിഞ്ഞ് നാട്ടുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും ബോയ്‌സ് ഹോമിന് മുന്നില്‍ പ്രതിഷേധിച്ചു. സ്ഥാപനം അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വീടുകളിലെ കുട്ടികളാണ് ഇവിടെയുള്ളവരില്‍ അധികവും. ആരും ചോദിക്കാനില്ലാത്തവര്‍ എന്ന അഹംഭാവത്തിലാണ് ബോര്‍ഡിങ് സ്‌കൂള്‍ അധികൃതര്‍ പെരുമാറുന്നതെന്നു രക്ഷിതാക്കള്‍ പറഞ്ഞു.


Summary: A 12-year-old sixth-grade student was subjected to horrific torture at the 'Living Waters Institute of Theology' (Boys' Home) in Vettithitta, Punalur, Kollam. The hostel's warden and cook allegedly hung the boy upside down from a ceiling fan hook and brutally assaulted him after accusing him of stealing 500 rupees.

Despite the child repeatedly maintaining his innocence, the perpetrators continued the assault. The boy sustained injuries to his neck and other parts of his body and is currently receiving medical treatment.

Key Words : Punalur, Kollam, Child Abuse 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,694,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7564,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17851,Kochi.,2,Latest News,3,lifestyle,324,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2518,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,395,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,970,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1193,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2445,
ltr
item
www.vyganews.com: 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാം ക്‌ളാസുകാരനെ ബോര്‍ഡിങ് സ്‌കൂളില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു, പുനലൂരിലെ ബോയ്‌സ് ഹോമില്‍ നടന്നത് ഞെട്ടിക്കുന്ന ക്രൂരത
500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാം ക്‌ളാസുകാരനെ ബോര്‍ഡിങ് സ്‌കൂളില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു, പുനലൂരിലെ ബോയ്‌സ് ഹോമില്‍ നടന്നത് ഞെട്ടിക്കുന്ന ക്രൂരത
Child Brutality Case at Punalur 'Living Waters' Hostel
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEic5qz9CPU-usXGXNqvU03UHQWoh280ZLdrvvBk4oRu3FPlPKk05YJQ2tfmt9o_VOWmEH2q-gl7X-aHX2SVKAZR6xfvnxWp71eleu11E7ISOozq81dNlxX68fLJDnVfYUqrd6odTyqGIyz_0W2E1m2MsTaDYrNCgqCQMefKiLCg-fEeXQKvBv4-N_J3x58/w640-h384/Punalur.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEic5qz9CPU-usXGXNqvU03UHQWoh280ZLdrvvBk4oRu3FPlPKk05YJQ2tfmt9o_VOWmEH2q-gl7X-aHX2SVKAZR6xfvnxWp71eleu11E7ISOozq81dNlxX68fLJDnVfYUqrd6odTyqGIyz_0W2E1m2MsTaDYrNCgqCQMefKiLCg-fEeXQKvBv4-N_J3x58/s72-w640-c-h384/Punalur.jpg
www.vyganews.com
https://www.vyganews.com/2026/05/cruelty-against-class-6-student-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/cruelty-against-class-6-student-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy