റിയാദ്: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഉണ്ടായ തടസ്സങ്ങൾ മറികടക്കാൻ സൗദി അറേബ്യ ബദൽ സംവിധാനങ്ങൾ ശക്തമാക്...
റിയാദ്: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഉണ്ടായ തടസ്സങ്ങൾ മറികടക്കാൻ സൗദി അറേബ്യ ബദൽ സംവിധാനങ്ങൾ ശക്തമാക്കി. ചെങ്കടൽ തീരത്തെ യാമ്പു ടെർമിനലുകൾ വഴി വൻതോതിൽ എണ്ണ ഒഴുക്കിക്കൊണ്ടാണ് ആഗോള ഊർജ്ജ വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ സൗദി ഭരണകൂടം നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്.
കിഴക്കൻ എണ്ണപ്പാടങ്ങളെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ അതിന്റെ പരമാവധി ശേഷിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രതിദിനം 7 ദശലക്ഷം ബാരൽ എണ്ണയാണ് ഈ പൈപ്പ്‌ലൈൻ വഴി പടിഞ്ഞാറൻ തീരത്തേക്ക് മാറ്റുന്നത്. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി സുരക്ഷിതമായി എണ്ണ കയറ്റി അയക്കാൻ യാമ്പുവിലെ നോർത്ത്, സൗത്ത് ടെർമിനലുകളെയാണ് സൗദി ആശ്രയിക്കുന്നത്.
യാമ്പു വഴിയുള്ള കയറ്റുമതി പ്രതിദിനം 5 ദശലക്ഷം ബാരലിലധികം ആയി ഉയർത്താനാണ് സൗദി അരാംകോയുടെ അടിയന്തര തീരുമാനം. ചെങ്കടൽ വഴിയുള്ള പാതയ്ക്ക് ദൈർഘ്യം കൂടുതലാണെങ്കിലും ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണം തടസ്സമില്ലാതെ തുടരാൻ ഈ നീക്കം സഹായിക്കും. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയാൻ സൗദിയുടെ ഈ ഇടപെടൽ നിർണ്ണായകമാകും.
Key Words : Hormuz Crisis, Saudi Arabia, Yambu

COMMENTS