തിരുവനന്തപുരം: മുഖ്യമന്ത്രി തീരുമാനത്തിന് പിന്നാലെ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ് എന്നി വകു...
തിരുവനന്തപുരം: മുഖ്യമന്ത്രി തീരുമാനത്തിന് പിന്നാലെ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ് എന്നി വകുപ്പുകളോടെ വി.ഡി സതീശൻ മന്ത്രിസഭയിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ.
പ്രതിഷേധസൂചകമായി പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന നേതാവിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തെ ഉയർന്ന പദവിയുള്ള വകുപ്പുകൾ നൽകി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഹൈക്കമാൻഡ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് നിർദ്ദേശം നൽകി.
പാർട്ടിയിലെ ഗ്രൂപ്പുകൾക്കിടയിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്താനാണ് ഹൈക്കമാൻഡിന്റെ ഈ നീക്കമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.
ചെന്നിത്തല മന്ത്രിസഭയിൽ ചേരാൻ വിസമ്മതിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ നിർണായക ഇടപെടൽ ഉണ്ടായത്.
Key Words : Ramesh Chennithala, UDF

COMMENTS