തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ തലസ്ഥാന നഗരിയിൽ അതിശക്തമായ മഴ. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ പ്രധാന കേന്ദ്രമായ തമ്പാനൂർ ഉൾപ്പെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ തലസ്ഥാന നഗരിയിൽ അതിശക്തമായ മഴ. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ പ്രധാന കേന്ദ്രമായ തമ്പാനൂർ ഉൾപ്പെടെയുള്ള പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നഗരത്തിൽ ഗതാഗത തടസ്സവും രൂക്ഷമായിരിക്കുകയാണ്.
വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:
കോട്ടയം, എറണാകുളം, ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂർ
നാളെ യെല്ലോ അലർട്ട് ഉള്ള ജില്ലകൾ:
പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
മഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും തീരദേശ-മലയോര മേഖലകളിൽ ഉള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
Key Words : Kerala Rain, Alert

COMMENTS