Harshina joins Kozhikode medical college
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഓഫീസ് അസിസ്റ്റന്റ് ആയി ആശുപത്രി വികസന സമിതി വഴി സ്ഥിരനിയമനമാണ് ഹര്‍ഷിനയ്ക്ക് ലഭിച്ചത്.
2017 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്.
തുടര്‍ന്ന് ഇത്രയും വര്‍ഷക്കാലം സമരത്തില്‍ ആയിരുന്ന ഹര്‍ഷിനയെ ഇടതുപക്ഷ ഗവണ്‍മെന്റ് തിരിഞ്ഞുനോക്കുകപോലും ചെയ്തിരുന്നില്ല. അതേസമയം യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തിലേറിയ ഉടന്‍ തന്നെ അവരുടെ കാര്യം പരിഗണിക്കുകയായിരുന്നു.
തനിക്ക് പൂര്‍ണ്ണ നീതി ലഭിച്ചുവെന്നും അവഗണിച്ചവര്‍ക്കും പുച്ഛിച്ചവര്‍ക്കുമുള്ള മറുപടിയാണ് തന്റെ ജോലിയെന്നും ഹര്‍ഷിന പറഞ്ഞു.
യഥാര്‍ത്ഥ മുഖ്യമന്ത്രി എങ്ങനെയെന്നുള്ളതിന് തെളിവാണ് വി.ഡി സതീശനെന്നും ഒന്‍പത് വര്‍ഷത്തോളം നീണ്ടുനിന്ന ദുരിതമാണ് അവസാനിച്ചതെന്നും ജോലിക്കൊപ്പം തന്റെ തുടര്‍ ചികിത്സയ്ക്കും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഹര്‍ഷിന പറഞ്ഞു.
Keywords: Harshina, Kozhikode medical college, Join



COMMENTS