ചെന്നൈ: തമിഴ്‌നാട്ടിൽ പുതുതായി അധികാരമേറ്റ വിജയ് മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകാരം നൽകി. മു...
ചെന്നൈ: തമിഴ്‌നാട്ടിൽ പുതുതായി അധികാരമേറ്റ വിജയ് മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകാരം നൽകി. മുഖ്യമന്ത്രിയുടെ ശുപാർശ അനുസരിച്ച് പത്ത് മന്ത്രിമാർക്കുള്ള വകുപ്പുകളാണ് ചെന്നൈ രാജ് ഭവൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അതിപ്രധാനവും രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ വകുപ്പുകൾ മുഖ്യമന്ത്രി വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ആഭ്യന്തരം, പൊലീസ്, പൊതുഭരണം, വനിതാ-യുവജന ക്ഷേമം, നഗരവികസനം, ജലവിതരണം എന്നീ വകുപ്പുകൾ മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും. കൂടാതെ മുൻ ഡി.എം.കെ ഭരണത്തിൽ നിന്നും വ്യത്യസ്തമായി കായിക വികസനത്തെ ഒരു സ്വതന്ത്ര മന്ത്രാലയമായി വിജയ് വേർതിരിച്ചിട്ടുണ്ട്.
മറ്റ് പ്രധാന മന്ത്രിമാരും വകുപ്പുകളും:
കെ.എ. ചെങ്കോട്ടയ്യൻ: ധനകാര്യ വകുപ്പ്.
എസ്. കീർത്തന: വ്യവസായ വകുപ്പ് (മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം).
ആദവ് അർജുന: പൊതുമരാമത്ത്, കായിക വികസന വകുപ്പുകൾ.
സി.ടി.ആർ. നിർമ്മൽ കുമാർ: നിയമം, ഊർജ്ജ വകുപ്പുകൾ.
രാജ്‌മോഹൻ: സ്കൂൾ വിദ്യാഭ്യാസം, വിവര-പൊതുജനസമ്പർക്കം, തമിഴ് വികസനം.
കെ.ജി. അരുൺരാജ്: ആരോഗ്യ വകുപ്പ്.
പി. വെങ്കട്ടരാമൻ: ഭക്ഷ്യ-സിവിൽ സപ്ലൈസ്.
എൻ. ആനന്ദ്: ഗ്രാമവികസന വകുപ്പ്.
ടി.കെ. പ്രഭു: പ്രകൃതിവിഭവ വകുപ്പ്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തിയ വിജയ്‌യുടെ തമിഴക വെട്രി കഴകം കോൺഗ്രസ്, വി.സി.കെ, ഇടതുപക്ഷ പാർട്ടികൾ എന്നിവരുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. മെയ് 10-ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. തുടർന്ന് മെയ് 13-ന് നടന്ന നിയമസഭാ വിശ്വാസവോട്ടെടുപ്പിൽ 144 വോട്ടുകൾ നേടി വിജയ് സർക്കാർ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി തമിഴ്‌നാട് ഭരിച്ചിരുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ കക്ഷികളെ മറികടന്ന് അധികാരത്തിലെത്തിയ പുതിയ മന്ത്രിസഭയിൽ പരിചയസമ്പന്നരായ രാഷ്ട്രീയ നേതാക്കൾക്കും പുതുമുഖങ്ങൾക്കും കൃത്യമായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്.
Key Words : Tamil Nadu Governor, Vijay, Cabinet

COMMENTS