തിരുവനന്തപുരം : വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജ...
തിരുവനന്തപുരം : വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിച്ചതെങ്കിലും രാജ്യത്തെ എണ്ണക്കമ്പനികളെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയര്‍ന്നുനിന്ന കാലഘട്ടത്തില്‍ സബ്‌സിഡി ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ മാതൃക തിരഞ്ഞെടുക്കാതെയാണ് അമിത നിരക്ക് ജനങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്.
കൂടിയ വില പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നല്‍കേണ്ടിവരുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഉയര്‍ന്ന നികുതി കാരണമാണ്. അതില്‍ കുറവുവരുത്തുന്നതിന് പകരം രാജ്യത്തെ വിലക്കയറ്റത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഇന്ധനവില വര്‍ധനവ് ചരക്ക് ഗതാഗത ചെലവുകളെ ബാധിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വലിയ സാമ്പത്തിക ബാധ്യതകള്‍ക്ക് വഴിവെക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. നേരത്തെ വാണിജ്യഗ്യാസ് സിലണ്ടറിന് 993 രൂപ വിലവര്‍ധിപ്പിച്ചത് ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ തന്നെ ഗുരുതരമായി ബാധിച്ചിരുന്നു.
ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മെയ് 16 ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
Key Words : Fuel Price, KPCC President Sunny Joseph

COMMENTS