First cabinet meeting in Kerala
തിരുവനന്തപുരം: ആദ്യ ക്യാബിനറ്റില്‍ തന്നെ സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നും അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് നടപ്പിലാക്കുമെന്നും ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം ആദ്യഘട്ടമായി 3000 രൂപ വര്‍ദ്ധിപ്പിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അംഗനവാടി ജീവനക്കാര്‍, പാചകത്തൊഴിലാളികള്‍, പ്രീപ്രൈമറി ടീച്ചര്‍മാര്‍, ആയമാര്‍ എന്നിവരുടെ വേതനവും ആദ്യഘട്ടമായി 1000 രൂപ വര്‍ദ്ധിപ്പിച്ചു.
അതേസമയം മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ആലപ്പുഴയില്‍ വച്ച് കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.



COMMENTS