കൊച്ചി: ഓണ്‍ലൈന്‍ മരുന്നു വ്യാപാരത്തിനും ചെറുകിട മരുന്നുവ്യാപാര മേഖലയെ തകര്‍ക്കുന്ന കോര്‍പറേറ്റ് ഇടപെടലുകള്‍ക്കുമെതിരെ ഓള്‍ ഇന്ത്യ ഓര്‍ഗനൈസേ...
കൊച്ചി: ഓണ്‍ലൈന്‍ മരുന്നു വ്യാപാരത്തിനും ചെറുകിട മരുന്നുവ്യാപാര മേഖലയെ തകര്‍ക്കുന്ന കോര്‍പറേറ്റ് ഇടപെടലുകള്‍ക്കുമെതിരെ ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്‌സ് അന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് 20 ന് നടത്തുന്ന ദേശീയ പണിമുടക്കിനോടു സഹകരിക്കുമെങ്കിലും സംസ്ഥാനത്ത് മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോയേഷന്‍ (എ കെ സി ഡി എ).
സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ഘട്ടത്തില്‍ പ്രത്യക്ഷമായ സമരം ഉചിതമല്ലെന്ന സംസ്ഥാന കമ്മറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കടകള്‍ അടച്ചിട്ടുള്ള സമരം വേണ്ടെന്ന് തീരുമാനിച്ചതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എ എന്‍ മോഹനന്‍ പറഞ്ഞു.
കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തില്‍ അനുവദിച്ച ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നിയമവിരുധമായി തുടരുകയാണ്. മരുന്നു കുറിപ്പടികള്‍ വ്യാജമായി നിര്‍മിച്ചുള്ള ദുരുപയോഗം പതിവായിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന വിലയ അപകടങ്ങള്‍ക്ക് ഇതു കാരണമാകും. മാത്രമല്ല വ്യാജമരുന്നുകളുടെ വ്യാപനത്തിനും ഇടയാക്കും. മരുന്നു വ്യാപാര മേഖലയിലെ കോര്‍പറേറ്റുകളുടെ അശാസ്ത്രീയമായ വിലനിര്‍ണയം ചെറുകിട മരുന്നു വ്യാപാരമേഖലയുടെ നിലനില്‍പ്പിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് അന്നേദിവസം എറണാകുളം ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ എ കെ സി ഡി എയുടെ നേതൃത്വത്തില്‍ മരുന്ന് വ്യാപാരികള്‍ ധര്‍ണ നടത്തും. അസോസിയേഷന്‍ പ്രസിഡന്റ് എ.എന്‍. മോഹനന്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ആന്റണി തര്യന്‍, ട്രഷറര്‍ വി.അന്‍വര്‍, സെക്രട്ടറി അബ്ദുള്‍ ജലീല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് എ.ടി. ലോറന്‍സ്, സെക്രട്ടറി വസന്തരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.
Key Words : AKCDA, National Strike

COMMENTS