Actress Lakshmipriya reveals she filed the case against Ansiba; feud within actors' association escalates to a new level
കൊച്ചി: നടി അന്‍സിബ ഹസ്സനെതിരെ പൊലീസില്‍ പരാതി നല്‍കിയ 'അമ്മ' സംഘടനയിലെ വനിതാ എക്‌സിക്യൂട്ടീവ് അംഗം താനാണെന്ന് തുറന്നു പറഞ്ഞ് നടി ലക്ഷ്മിപ്രിയ. എന്റെ കുടുംബജീവിതം മോശമാകുന്ന ഘട്ടത്തില്‍, യാതൊരു നിവര്‍ത്തിയുമില്ലാതെ വന്നതോടെയാണ് ഞാന്‍ ഹില്‍പാലസ് വനിതാ സെല്ലില്‍ പരാതി നല്‍കിയതെന്നു ലക്ഷ്മിപ്രിയ പറഞ്ഞു.
ഡിസംബര്‍ 10-ന് രാത്രി അന്‍സിബ ഹസ്സന്‍ ലക്ഷ്മിപ്രിയയുടെ ഫോണിലേക്ക് ഗുരുതര സ്വഭാവമുള്ള ഒരു സന്ദേശം അയച്ചിരുന്നു. ഈ മെസേജിനെക്കുറിച്ച് വിശദീകരണം ചോദിച്ചുകൊണ്ട് ലക്ഷ്മിപ്രിയ തിരിച്ചുവിളിച്ചപ്പോള്‍, ജോലിത്തിരക്കിലാണെന്നും പിന്നീട് വിളിക്കാമെന്നും അന്‍സിബ പറഞ്ഞു.
ഈ മെസേജ് അയക്കാനുണ്ടായ കാരണം വ്യക്തമാക്കണമെന്ന് താന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും അന്‍സിബ പിന്നീട് കോളുകള്‍ എടുക്കുകയോ മെസേജുകള്‍ക്ക് മറുപടി നല്‍കുകയോ ചെയ്തില്ലെന്നു ലക്ഷ്മിപ്രിയ പറയുന്നു.
ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് ഈ മെസേജ് വായിക്കുകയും അദ്ദേഹം വളരെയധികം ഭയപ്പെടുകയും ചെയ്തു. തന്റെ കുടുംബജീവിതം തകരുന്ന അല്ലെങ്കില്‍ മോശമാകുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴാണ് യാതൊരു നിവര്‍ത്തിയുമില്ലാതെ പൊലീസിനെ സമീപിച്ചതെന്നു ലക്ഷ്മിപ്രിയ പറഞ്ഞു. തൃപ്പൂണിത്തുറ ഹില്‍പാലസ് വനിതാ സെല്ലിലാണ് ലക്ഷ്മിപ്രിയ പരാതി നല്‍കിയത്.
കേസ് കൊടുത്തതിന് പിന്നാലെ ജനുവരി 24-ന് അന്‍സിബ താര സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിലേക്ക് വലിയൊരു സന്ദേശം അയച്ചിരുന്നു. തനിക്കെതിരെ മതതീവ്രവാദം ആരോപിച്ചാണ് ലക്ഷ്മിപ്രിയ കേസ് നല്‍കിയതെന്നും, തന്നെ 'ജിഹാദി' എന്ന് ആരോ പരാമര്‍ശിച്ചുവെന്നും അന്‍സിബ അതില്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ നല്‍കിയ പരാതിയില്‍ മതതീവ്രവാദം എന്ന പരാമര്‍ശമോ, ജിഹാദ് എന്നോ, ക്ഷേത്രത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കി.
'അമ്മ'യ്ക്കുള്ളില്‍ ഉടലെടുത്ത ആഭ്യന്തര തര്‍ക്കങ്ങളും നടിമാരായ അന്‍സിബ ഹസന്‍, ലക്ഷ്മിപ്രിയ എന്നിവര്‍ തമ്മിലുള്ള തുറന്ന പോരും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്. ഏറെ നാളായി പുകഞ്ഞുകൊണ്ടിരുന്ന ഈ വിവാദങ്ങള്‍, നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നുള്ള അന്‍സിബയുടെ രാജിയോടെയാണ് പരസ്യമായത്.
വ്യക്തിപരമായ തിരക്കുകള്‍ കാരണമാണ് അന്‍സിബയുടെ രാജിയെന്നാണ് തുടക്കത്തില്‍ പ്രസിഡന്റ് ശ്വേതാ മേനോന്‍ പറഞ്ഞതെങ്കിലും, സംഘടനയ്ക്കുള്ളില്‍ താന്‍ നേരിട്ട കടുത്ത മാനസിക പീഡനങ്ങളാണ് രാജിക്കുള്ള യഥാര്‍ത്ഥ കാരണമെന്ന് പിന്നീട് അന്‍സിബ തുറന്നടിച്ചു.
തനിക്കെതിരെ വ്യക്തിഹത്യയും വര്‍ഗീയ പരാമര്‍ശങ്ങളും നടന്നതായും, മറ്റൊരു എക്‌സിക്യൂട്ടീവ് അംഗമായ നടന്‍ ടിനി ടോം താന്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നു എന്ന രീതിയില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയതായും അന്‍സിബ ആരോപിച്ചിരുന്നു.
ഒരു പരാതിയെത്തുടര്‍ന്ന് താന്‍ മൂന്ന് മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നുവെന്നും, ആ 'ട്രോമ' (മാനസിക വിഷമം) തനിക്ക് ഇതുവരെ മാറിയിട്ടില്ലെന്നും അന്‍സിബ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതിനിടെ മറ്റൊരു വിവാദവും പുകയുന്നുണ്ട്. സംഘടനയുടെ കുടുംബമേളയ്ക്കിടെ നടന്‍ ടിനി ടോം തന്നോട് അസഭ്യമായി പെരുമാറാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചെന്ന് കാണിച്ച് നടി നീന കുറുപ്പ് ഔദ്യോഗിക പരാതി നല്‍കി. അന്‍സിബയ്ക്ക് പിന്നില്‍ നീന കുറുപ്പാണെന്നാണ് ലക്ഷ്മിപ്രിയ ആരോപിക്കുന്നത്.
സംഘടനയ്ക്കുള്ളിലെ ഈ തമ്മിലടിയെ തുടര്‍ന്ന് മുതിര്‍ന്ന നടി പൊന്നമ്മ ബാബു നിലവിലെ ഭാരവാഹികള്‍ രാജിവച്ച് നേതൃത്വം പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സ്ത്രീ പ്രാതിനിധ്യം വരണമെന്ന് വാദിച്ചതില്‍ താന്‍ പരസ്യമായി മാപ്പ് ചോദിക്കുന്നു എന്ന് നടി മാലാ പാര്‍വതിയും പ്രതികരിച്ചു.
നിലവില്‍, ഈ വിഷയത്തില്‍ അന്‍സിബയെ നേരിട്ട് കേള്‍ക്കാന്‍ 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അന്‍സിബ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. വരാനിരിക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സിനിമാ മേഖലയിലുള്ളവര്‍ ഉറ്റുനോക്കുന്നത്.

Summary: Actress Lakshmipriya has openly revealed that she was the female executive committee member of 'AMMA' (Association of Malayalam Movie Artists) who filed a police complaint against actress Ansiba Hassan. Lakshmipriya stated that she approached the Hill Palace Women's Cell as a last resort when her family life was on the verge of being ruined.
On the night of December 10, Ansiba Hassan sent a highly sensitive message to Lakshmipriya's phone. When Lakshmipriya called her back to seek clarification about this message, Ansiba said she was busy with work and would call back later.
Lakshmipriya claims that although she repeatedly demanded an explanation for sending the message, Ansiba neither answered her subsequent calls nor replied to her messages.
Lakshmipriya's husband read the message and became extremely alarmed. Lakshmipriya said she approached the police when things reached a point where her family life was being disrupted or ruined. She filed the complaint at the Thrippunithura Hill Palace Women's Cell.
Following the filing of the case, Ansiba sent a lengthy message to the executive committee group of the actors' association on January 24. In it, she alleged that Lakshmipriya had filed the case accusing her of religious extremism and that someone had referred to her as a "Jihadi." However, Lakshmipriya clarified that her complaint contained no references to religious extremism, Jihad, or issues related to temple sponsorship.
The internal rifts brewing within 'AMMA' and the open feud between actresses Ansiba Hassan and Lakshmipriya have gained significant media attention. These controversies, which had been simmering for a long time, became public following Ansiba's resignation from the current executive committee.
Although the association's president, Shwetha Menon, initially stated that Ansiba's resignation was due to personal constraints, Ansiba later hit out, stating that severe mental harassment within the organization was the actual reason behind her departure.
Ansiba had alleged that she faced character assassination and communal slurs, and that another executive member, actor Tini Tom, had spread false rumors claiming she was attempting religious conversions.
Ansiba also responded to the media, stating that she had to sit in a police station for about three hours due to a complaint, and that she has still not recovered from that trauma (mental distress).
Meanwhile, another controversy is also brewing. Actress Neena Kurup has filed an official complaint alleging that actor Tini Tom verbally abused her and attempted to assault her during the association's family meet. Lakshmipriya, however, alleges that Neena Kurup is the one backing Ansiba.
Following this infighting within the organization, veteran actress Ponnamma Babu demanded that the current office-bearers resign and dissolve the leadership. Actress Maala Parvathi also reacted, stating that she publicly apologizes for advocating for female representation in the executive committee.
Currently, the 'AMMA' executive committee has stated that they are ready to hear Ansiba directly on this matter, but Ansiba has not responded positively. Those in the film industry are eagerly waiting for a final decision on this issue during the upcoming Annual General Body meeting.


COMMENTS