തൃശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസിനും ആഘോഷ രീതികൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ഡിജിപി...
തൃശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസിനും ആഘോഷ രീതികൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. ഇത്രയും വലിയ പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്ന വിവരം പൊലീസ് അറിഞ്ഞിരുന്നോ എന്നും അവിടെ കൃത്യമായ സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നോ എന്നും അവർ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം. മനുഷ്യജീവനുകൾ ബലികൊടുക്കുന്ന പൂരങ്ങൾ എന്തിനാണെന്നും, ഡിജിറ്റൽ യുഗത്തിലെങ്കിലും ഇത്തരം ആചാരങ്ങളെക്കുറിച്ച് ഒരു പുനർചിന്തനം വേണമെന്നും അവർ കുറിച്ചു. ഉദ്യോഗസ്ഥർ ജനങ്ങളുടെ സുരക്ഷയേക്കാൾ രാഷ്ട്രീയത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് കുറ്റപ്പെടുത്തിയ ശ്രീലേഖ, അത്യാവശ്യ ഘട്ടങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ പോലും കിട്ടാത്ത അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി.
മുണ്ടത്തിക്കോടുള്ള പടക്കശാലയിൽ ഏപ്രിൽ 21-നുണ്ടായ സ്ഫോടനത്തിൽ ഇതുവരെ 13 പേരാണ് മരിച്ചത്. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി പടക്കങ്ങൾ നിർമ്മിച്ചിരുന്ന കേന്ദ്രത്തിലായിരുന്നു ദുരന്തം നടന്നത്. ഉദ്യോഗസ്ഥരുടെ നിസ്സംഗതയും സുരക്ഷാ വീഴ്ചയുമാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
Key Words : R Sreelekha, Mundathikode blast

COMMENTS