P.V Anvar resigns Thrinamool congress party
കൊച്ചി: പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. സോഷ്യല്‍ മീഡിയയിലൂടെ പി.വി അന്‍വര്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. കളമശേരി സീ പാര്‍ക്ക് ഹോട്ടലില്‍ ചേര്‍ന്ന ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് അന്‍വര്‍ ഈ വിവരം അറിയിച്ചെത്തിയത്.
ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും ഇതോടെ പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുന്നതായും അന്‍വര്‍ അറിയിച്ചു.
മാത്രമല്ല സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ മതേതര - ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.
ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഉയര്‍ത്തുന്ന രാഷ്ട്രീയം അനുസരിച്ചുള്ള പാര്‍ട്ടി മേയ് രണ്ടാം വാരത്തോടെ പ്രഖ്യാപിക്കുമെന്നും അന്‍വര്‍ അറിയിച്ചു.
Keywords: P.V Anvar, Thrinamool congress party, Resign


COMMENTS