കൊച്ചി : കണ്ണൂര്‍ ഡെന്‍റല്‍ കോളെജ് വിദ്യാർഥി നിതിന്‍ രാജിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തതിലും ലോണ്‍ ആപ്പിന്‍റെ മറവില്‍ ക...
കൊച്ചി : കണ്ണൂര്‍ ഡെന്‍റല്‍ കോളെജ് വിദ്യാർഥി നിതിന്‍ രാജിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തതിലും ലോണ്‍ ആപ്പിന്‍റെ മറവില്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിലും പ്രതിഷേധിച്ച് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ നടത്തും.
നിതിന്‍റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്‌ഷൻ കൗണ്‍സില്‍ ഉന്നയിക്കുന്നത്.കണ്ണൂര്‍ ഡെന്‍റല്‍ കോളെജ് ഉടമ പ്രസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റാണ്.
ട്രസ്റ്റ് ഉടമ ജബ്ബാര്‍ ഹാജിയുടെ പേരില്‍ നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈയേറി നിര്‍മിക്കുകയും വിദ്യാർഥികളോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്യുന്ന കണ്ണൂര്‍ ഡെന്‍റല്‍ കോളെജിന്‍റെ അംഗീകാരം റദ്ദാക്കുക, നിതിന്‍ രാജിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ആക്‌ഷൻ കൗണ്‍സിൽ ഉന്നയിക്കുന്നുണ്ട്.
Key Words : Nitin Raj's death, Hartal , Action Council

COMMENTS