തൃശൂർ: മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ സമഗ്രമായ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവ...
തൃശൂർ: മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ സമഗ്രമായ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ പൂരത്തിന് മുന്നോടിയായി കരിമരുന്ന് നിർമ്മാണം നടന്നിരുന്ന കേന്ദ്രത്തിലാണ് അപകടമുണ്ടായത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്നും ഗൗരവമായി പരിശോധിക്കണമെന്ന് സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിലവിൽ പ്രഖ്യാപിച്ച തുക ഉയർത്താൻ കേന്ദ്രം തയ്യാറാകണമെന്നും, അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ ചേർത്തുപിടിക്കാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ഏകോപിത നീക്കം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Key Words : Mundathikode Fireworks Tragedy, VD Satheesan, Ramesh Chennithala

COMMENTS