തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനത്തിന് അത്യാധുനിക സംവിധാനങ്ങൾ ഒരുക്കി അഗ്നിരക്ഷാസേനയു...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനത്തിന് അത്യാധുനിക സംവിധാനങ്ങൾ ഒരുക്കി അഗ്നിരക്ഷാസേനയും പോലീസും. തുടർച്ചയായ സ്ഫോടനങ്ങൾ കാരണം അപകടസ്ഥലത്തേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, തീയണയ്ക്കാൻ റോബോട്ടിനെ ഉപയോഗിക്കുമെന്ന് സംസ്ഥാന ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ അറിയിച്ചു.
റോബോട്ട് എത്തുന്നതോടെ അപകടസ്ഥലത്തിന് കൂടുതൽ അടുത്തേക്ക് ചെന്ന് വെള്ളം പമ്പ് ചെയ്യാനും തീ നിയന്ത്രണവിധേയമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തിന്റെ തീവ്രത വിലയിരുത്തുന്നതിനും തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്ന് കണ്ടെത്തുന്നതിനുമായി പോലീസിന്റെ സഹായത്തോടെ ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. നിലവിൽ എട്ടു പേരുടെ മരണം സ്ഥിരീകരിച്ച ഈ ദുരന്തത്തിൽ, കൂടുതൽ ആളപായം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
Key Words : Mundathikode Fireworks Tragedy, Robot, Drone, Fire

COMMENTS