തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേരള പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടിൽ ഡിജിപി...
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേരള പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടിൽ ഡിജിപി ഉറച്ചുനിൽക്കുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകുന്നതിനായി കേരള ഡിജിപി റാവാഡ ചന്ദ്രശേഖർ നാളെ ന്യൂഡൽഹിയിൽ ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരാകും.
വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നുവെന്ന് ഉറപ്പുവരുത്തുന്ന രേഖകൾ പരിശോധിച്ചിരുന്നു എന്നാണ് കേരള പൊലീസിന്റെ വാദം. വിവാഹ രജിസ്ട്രേഷനായി ഹാജരാക്കിയ ആധാർ, പാൻ കാർഡുകൾ പ്രകാരം പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നുവെന്നും ഈ രേഖകൾ ഔദ്യോഗിക പോർട്ടലുകൾ വഴി പരിശോധിച്ചതാണെന്നും പൊലീസ് കമ്മീഷനെ അറിയിക്കും.
എന്നാൽ, പെൺകുട്ടിയുടെ ജന്മനാടായ മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം വിവാഹസമയത്ത് അവർക്ക് 16 വയസ്സും രണ്ട് മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നാണ് ദേശീയ കമ്മീഷന്റെ കണ്ടെത്തൽ. ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. കമ്മീഷന്റെ ഇടപെടലിനെത്തുടർന്ന് പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
അതേസമയം, നിലവിൽ കേരളത്തിലുള്ള പെൺകുട്ടി താൻ ഗർഭിണിയാണെന്നും അതിനാൽ ഉടൻ ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് മുഖേന അധികൃതരെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഉള്ളതിനാൽ ഫർമാൻ ഖാനെ പിടികൂടാൻ മധ്യപ്രദേശ് പൊലീസിന് സാധിച്ചിട്ടില്ല. കേരള പൊലീസിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ കമ്മീഷൻ കർശന നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.
Key Words : Kumbh Mela Viral Girl, Kerala Police, DGP

COMMENTS