ന്യൂഡൽഹി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ പെൺകുട്ടിയുടെ വിവാഹവിവാദത്തിൽ കേരള, മധ്യപ്രദേശ് പോലീസ് സേനകൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മ...
പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്ന ആശുപത്രി രേഖകളും സ്കൂൾ സർട്ടിഫിക്കറ്റുകളും ഹാജരാക്കിയിട്ടും പൊലീസ് അവഗണിക്കുന്നതായി മാതാപിതാക്കൾ പരാതിപ്പെട്ടു. പെൺകുട്ടി ഹാജരാക്കിയ രേഖകൾ പ്രകാരം പ്രായപൂർത്തിയായെന്ന നിലപാടിൽ കേരള പൊലീസ് ഉറച്ചുനിൽക്കുകയാണ്.
വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്ന് ദേശീയ പട്ടികവർഗ കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം പെൺകുട്ടിയുടെ ജനനത്തീയതി 2009 ഡിസംബർ 30 ആണ്. കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് പോലീസ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
വിവാഹ രജിസ്ട്രേഷനിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് കേരള പോലീസ് ചീഫ് കമ്മിഷനെ അറിയിക്കും. മതിയായ രേഖകൾ ഹാജരാക്കിയാൽ കൂടുതൽ നടപടിയെടുക്കാമെന്നാണ് കേരള പോലീസ് കമ്മിഷനെ അറിയിച്ചിട്ടുള്ളത്.
നിലവിൽ കേരള ഹൈക്കോടതി ഫർമാൻ ഖാന്റെ അറസ്റ്റ് മെയ് 20 വരെ തടഞ്ഞിരിക്കുകയാണ്. തനിക്ക് സംരക്ഷണം വേണമെന്നും വീട്ടുകാർക്കൊപ്പം പോകാൻ താൽപ്പര്യമില്ലെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടി ഗർഭിണിയാണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
Key Words : Kumbh Mela Viral Girl's Marriage, Case, POCSO

COMMENTS