ടെഹ്‌റാൻ : ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി (56) അതീവ ഗുരുതരാവസ്ഥ...
ടെഹ്‌റാൻ: ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി (56) അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ആക്രമണത്തിന് ശേഷം അദ്ദേഹം അബോധാവസ്ഥയിലാണെന്നും (Coma) നിലവിൽ ഒരു കാൽ മുറിച്ചുമാറ്റിയ നിലയിൽ ചികിത്സയിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട ഫെബ്രുവരി 28-ലെ ആക്രമണത്തിലാണ് മുജ്തബയ്ക്കും പരിക്കേറ്റതെന്ന് കരുതപ്പെടുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ടെഹ്‌റാനിലെ സീന ഹോസ്പിറ്റലിൽ കനത്ത സുരക്ഷയിൽ അദ്ദേഹം ചികിത്സയിലാണെന്നും അതല്ല വിദഗ്ധ ചികിത്സയ്ക്കായി റഷ്യയിലേക്ക് മാറ്റിയെന്നും രണ്ട് തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഫെബ്രുവരിയിൽ പിതാവിന്റെ മരണശേഷം ചുമതലയേറ്റെങ്കിലും മുജ്തബ ഇതുവരെ പൊതുവേദികളിലോ ദൃശ്യമാധ്യമങ്ങൾക്ക് മുന്നിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. നിലവിൽ അദ്ദേഹം സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനല്ലാത്ത അവസ്ഥയിലാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സൂചിപ്പിക്കുന്നു.
എന്നാൽ ഈ വാർത്തകൾ ഇറാൻ പൂർണ്ണമായും നിഷേധിച്ചു. ശത്രുരാജ്യങ്ങൾ നടത്തുന്ന കുപ്രചരണമാണിതെന്നും സുരക്ഷാ കാരണങ്ങളാലാണ് നേതാവ് പുറത്തുവരാത്തതെന്നുമാണ് ഔദ്യോഗിക വിശദീകരണം.
അലി ഖമനയിയുടെ പിൻഗാമിയായി മുജ്തബ എത്തിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അനിശ്ചിതത്വം ഇറാനിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
Key Words : Iran's Supreme Leader Mojtaba Khamenei, Iran War

COMMENTS