ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്മേലുള്ള അധികാരം ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് ഇറാൻ. കടലിടുക്കിൻ്റെ നിയന്ത്രണം പൂർണ്ണമായും ഇ...
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്മേലുള്ള അധികാരം ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് ഇറാൻ. കടലിടുക്കിൻ്റെ നിയന്ത്രണം പൂർണ്ണമായും ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ കൈകളിൽ തന്നെയായിരിക്കുമെന്ന് ഇറാനിയൻ പാർലമെൻ്റിലെ ദേശീയ സുരക്ഷാ-വിദേശനയ സമിതി അധ്യക്ഷൻ ഇബ്രാഹിം അസീസി വ്യക്തമാക്കി. പ്രസ് ടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കടലിടുക്കിന്മേലുള്ള അധികാരം ഇറാൻ്റെ അലംഘനീയമായ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഐആർജിസി (IRGC) കമാൻഡർ കൂടിയായ അസീസി ഞായറാഴ്ച ടെഹ്‌റാനിൽ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കടലിടുക്കിന്മേലുള്ള അധികാരം ഇറാൻ എപ്പോഴെങ്കിലും ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് "ഒരിക്കലുമില്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് രാജ്യത്തിന്റെ മാറ്റമില്ലാത്ത അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പടിഞ്ഞാറൻ ഏഷ്യയിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി വാഷിംഗ്ടണിനെ "ലോകത്തിലെ ഏറ്റവും വലിയ കടൽക്കൊള്ളക്കാർ" എന്നും അസീസി വിശേഷിപ്പിച്ചു.
Key Words : Iran, Strait of Hormuz, USA, Pirates

COMMENTS