Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 75 രൂപയുടെയും പവന് 600 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 13,735 രൂപയും പവന് 1,09,880 രൂപയുമായി. അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 11,290 രൂപയായി.
അതേസമയം തിങ്കളാഴ്ച രാവിലെ സ്വര്‍ണ്ണം ഗ്രാമിന് 165 രൂപയുടെയും പവന് 1320 രൂപയുടെയും കുറവുണ്ടായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഗ്രാമിന് 140 രൂപയും പവന് 1120 രൂപയും വര്‍ദ്ധിച്ചിരുന്നു. അതേസമയം വെള്ളിവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണുള്ളത്.
Keywords: Gold rate, Today, Kerala, Decrease


COMMENTS